ad
Deshabhimani

ചെറിയനാട് ദേവസ്വംബോർഡ് സ-്‌കൂൾ രജത ജൂബിലി നിറവിൽ

ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻ്ററി സ്കൂൾ

ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻ്ററി സ്കൂൾ

വെബ് ഡെസ്ക്

Published on Oct 03, 2025, 12:48 AM | 1 min read

ചെങ്ങന്നൂർ
ചെറിയനാട് ദേവസ്വംബോർഡ് സ-്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾക്ക്‌ തുടക്കമായി. കൊല്ലകടവ് സഞ്ജീവനി മൾട്ടി സ-്‌പെഷ്യാലിറ്റി ആശുപത്രിയും എൻഎസ്എസ് യൂണിറ്റും ചേർന്ന്‌ മെഡിക്കൽ ക്യാമ്പും ഇന്റർസ-്‌കൂൾ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു. ആഘോഷപരിപാടികൾ നാലുമുതൽ 11വരെ ഉണ്ടാകും. ​നാലിന് മന്ത്രി സജി ചെറിയാൻ രജതജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി പ്രതിഭകളെ ആദരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ അതത്‌ രംഗങ്ങളിലെ പ്രമുഖർ നയിക്കുന്ന വിദ്യാഭ്യാസ–കാർഷിക സെമിനാർ, നാടൻപാട്ട്‌ ശിൽപശാല, സാഹിത്യ സമ്മേളനം എന്നിവ നടക്കും. ഒൻപതിന് ഐടിബിപി ആയുധപ്രദർശനം, മെഡിക്കൽ എക-്‌സിബിഷൻ, ഫോട്ടോ പ്രദർശനം, ചുവർചിത്രപ്രദർശനം, സയൻസ് ഫെസ്റ്റ് എന്നിവയോടെ എക-്‌സ്‌പോയും സംഘടിപ്പിക്കും. ​ഒക-്‌ടോബർ 11ന് രാവിലെ 10ന് സമാപന സമ്മേളനം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനംചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത് അധ്യക്ഷനാകും. പ്രിൻസിപ്പൽ എസ് ജയന്തി , പ്രധാനാധ്യാപിക വി എസ് ലക്ഷ-്‌മി ,പിടിഎ പ്രസിഡന്റ്‌ ടി സി സുനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ഉണ്ണികൃഷ-്‌ണൻ നായർ, കൺവീനർ എസ് ഭാമ, സ്റ്റാഫ് സെക്രട്ടറി ആർ വീണ, അധ്യാപിക ഡോ. നീതി സി നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home