ad
Deshabhimani

താളപ്പെരുമയിൽ കാമ്പസോണം

onam

മൺതാളം പരിപാടിയിൽ ആഫ്രിക്കൻ തുടി അഡ്വ. സുരേഷ് സോമ അവതരിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Aug 24, 2026, 12:16 AM | 1 min read

ചെങ്ങന്നൂർ

നാട്ടുസംഗീതത്തിന്റെയും പരമ്പരാഗത ഓണപ്പാട്ടുകളുടെയും അകമ്പടിയോടെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഓണാഘോഷവും ലോക ഫോക്‌ലോർ ദിനാചരണവും സംഘടിപ്പിച്ചു. ഭൂമിത്രസേന ക്ലബ്ബും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളും ചേർന്ന്‌ ‘മൺതാളം' എന്ന പേരിലായിരുന്നു പരിപാടി. കേരള ഫോക്‌ലോർ അക്കാദമി മുൻ എക്സിക്യൂട്ടീവ് ബോർഡ് അംഗവും ബഹുഭാഷാ നാട്ടുസംഗീതകാരനുമായ അഡ്വ. സുരേഷ് സോമ കലാവിരുന്നിന്‌ നേതൃത്വം നൽകി. തെലുങ്ക്, ദിവെഹി, ഹിമാചലി, ആഫ്രിക്കൻ തുടങ്ങിയ വിവിധ വിദേശ -പ്രാദേശിക ഭാഷകളിലെ നാട്ടുവായ്ത്താരികളും പരമ്പരാഗത ഓണപ്പാട്ടുകളും ചേർത്തൊരുക്കിയ പ്രകടനം കാണികൾക്ക് വേറിട്ട അനുഭവമായി. ​കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എ എബ്രഹാം പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. ആർ അഭിലാഷ്, ഡോ. എസ് അനീഷ്, ഡോ. എൽസ ആൻ കോശി, ഡോ. ആൽബി അൽഫോൺസ് ബേബി, അഭയ് ആനന്ദ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home