ad
Deshabhimani

വന്നു...തന്നു,
1839.93 കോടിയുടെ 
പദ്ധതികൾ

Kidangara
വെബ് ഡെസ്ക്

Published on Mar 08, 2026, 02:46 AM | 1 min read

ആലപ്പുഴ

ജില്ലയുടെ വികസന ചരിത്രത്തിൽ നിർണായകമായ ദിവസമായിരുന്നു ശനിയാഴ്‌ച. 1839.93 കോടിയുടെ പദ്ധതിയാണ്‌ എൽഡിഎഫ്‌ സർക്കാർ ജില്ലയ്‌ക്ക്‌ സമ്മാനിച്ചത്‌. ഇതിൽ 106 കോടി രൂപ ചെലവിൽ നിർമിച്ച പെരുന്പളം പാലം, 752 കോടി ചെലവിൽ സെമി എലിവേറ്റഡ്‌ ഹൈവേ ആയി നിർമിച്ച എ സി റോഡ്‌, 65.5 കോടി രൂപ ചെലവിൽ നിർമിച്ച പടഹാരം പാലം എന്നിവ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ഇതുകൂടാതെ നാടിന്‌ കുതിപ്പേകാൻ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും നടത്തി. കിഫ്‌ബി സഹായത്തോടെ 63 കോടി ചെലവഴിച്ച്‌ പമ്പാ നദിക്ക് കുറുകെ നിർമിക്കുന്ന തട്ടാശേരി പാലം, റീബിൽഡ് കേരളപദ്ധതിയിൽ 132 കോടി വകയിരുത്തി കെഎസ്ടിപി മുഖേന നിർമാണം നടത്തുന്ന വീയപുരം–മുളയ്‌ക്കാന്തുരുത്തി റോഡ്‌, കിഫ്ബിയിൽ 106.43 കോടി ചെലവഴിച്ച്‌ നിർമിക്കുന്ന പുളിങ്കുന്ന്‌ താലൂക്ക്‌ ആശുപത്രി, കുട്ടനാടിന്റെ ദാഹമകറ്റാൻ 615 കോടി ചെലവവിൽ പൂർത്തിയാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി എന്നിവയും ഉൾപ്പെടുന്നു. അസാധ്യമെന്ന്‌ കരുതിയതൊക്കെയും സർക്കാരിന്റെ ഇച്ഛാശക്‌തിയും ജനങ്ങളുടെ പിന്തുണയും ചേരുന്പോൾ സാധ്യമാകുമെന്ന്‌ തെളിയിക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home