ad
Deshabhimani

ഹൃദ്യം, സുന്ദരം കായൽക്കാഴ്‌ചകൾ

വികസനക്കാറ്റിൽ ഓളംതല്ലി

ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക്‌ മാറ്റങ്ങളുടെ കാറ്റുവീശിയ 10 വർഷമാണ്‌ കടന്നുപോകുന്നത്‌. ജലഗതാഗതമെന്ന ചുമതലയ്‌ക്കൊപ്പം മാറ്റങ്ങളെ കൂട്ടുപിടിച്ച്‌ വിനോദസഞ്ചാരിന്റെ പുതിയ മേഖല ലോകത്തിന്‌ മുന്നിൽ തുറക്കുകയാണ്‌ സംസ്ഥാന ജലഗതാഗതവകുപ്പ്‌.
വെബ് ഡെസ്ക്

Published on Feb 04, 2026, 01:19 AM | 2 min read

ആലപ്പുഴ

ആലപ്പുഴയുടെ ഓളപ്പരപ്പിലേക്ക്‌ മാറ്റങ്ങളുടെ കാറ്റുവീശിയ 10 വർഷമാണ്‌ കടന്നുപോകുന്നത്‌. ജലഗതാഗതമെന്ന ചുമതലയ്‌ക്കൊപ്പം മാറ്റങ്ങളെ കൂട്ടുപിടിച്ച്‌ വിനോദസഞ്ചാരിന്റെ പുതിയ മേഖല ലോകത്തിന്‌ മുന്നിൽ തുറക്കുകയാണ്‌ സംസ്ഥാന ജലഗതാഗതവകുപ്പ്‌. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി കുട്ടനാടിന്റെ സ‍ൗന്ദര്യം ഏത്‌ സാധരണക്കാർക്കും ആസ്വദിക്കാൻ കഴിയുന്നതാണ്‌ ട്രിപ്പുകളുടെ പ്രത്യേകത. അതിനൊപ്പം അഞ്ച്‌ പതിറ്റാണ്ടായി നഗരങ്ങളിലും ഗ്രാമങ്ങളിലും ‘ലാസ്‌റ്റ്‌ മൈൽ കണക്റ്റിവിറ്റി' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പാസഞ്ചർ സർവീസുകളെ കാലത്തിന്‌ യോജിച്ച തരത്തിൽ ആധുനികവൽക്കരിക്കുകയാണ്‌ രണ്ടാം എൽഡിഎഫ്‌ സർക്കാരിന്റെ കരുത്തിൽ ജലഗതാഗതവകുപ്പ്‌. പുതിയകാലത്തെ ജലയാനങ്ങൾ പോലെ തന്നെ നിശബ്‌ദമായാണ്‌ ഇ‍ൗ മാറ്റം.

പുതിയകാലം, 
പുതിയ ബോട്ടുകൾ

പഴയ തടി ബോട്ടുകൾക്ക് പകരം സോളാറിൽ പ്രവർത്തിക്കുന്ന ഫൈബർ ബോട്ടുകളെ കേരളത്തിന്റെ ജലാശയങ്ങളിലെത്തിക്കാൻ കഴിഞ്ഞത്‌ പ്രധാന നേട്ടങ്ങളിൽ ഒന്നാണ്. 75 പേരെ ഉൾക്കൊള്ളാവുന്ന "ആദിത്യ’ സോളാർ ബോട്ട് വിജയമായതിന്‌ പിന്നാലെ കൂടുതൽ സോളാർ ബോട്ടുകൾ നീറ്റിലിറക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ആറ് പുതിയ ബോട്ടാണ്‌ സർവീസിനായി സജ്ജമാകുന്നത്‌. സോളാർബോട്ടുകൾക്കും വിനോദസഞ്ചാരത്തിന് പ്രാധാന്യം നൽകുന്ന പ്രത്യേക സർവീസുകൾക്കാണ്‌ വകുപ്പ് മുൻഗണന നൽകുന്നത്. അഞ്ചെണ്ണവും പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടുകളാണ്. സോളാർ ബോട്ടുകളില്‍ 75 പേർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളുടെയും, 30 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളുടെയും നിർമ്മാണം പൂർത്തിയായി. ഏകദേശം മൂന്ന് കോടി രൂപയാണ് നിർമ്മാണച്ചെലവ്. ആധുനിക ഡിസൈനിൽ കട്ടമരം ശൈലിയിലാണ്‌ (കറ്റാമരൻ) ബോട്ടുകൾ. 100 പേർക്ക് ഇരിക്കാവുന്നരീതിയിലുള്ള ഡീസൽ ബോട്ടിന്റെ നിർമാണം പൂര്‍ത്തിയായി. നിർമാണച്ചെലവ് രണ്ടുകോടി രൂപയാണ്. ബോട്ടുകളുടെ റൂട്ടുകള്‍ തീരുമാനിച്ചിട്ടില്ല. സ്ഥിരം യാത്രാസർവീസുകൾക്ക് പുറമെ, ടൂറിസംസാധ്യതകൾ പ്രയോജനപ്പെടുത്താൻ പുതിയ റൂട്ടുകളിൽ പരീക്ഷണ സർവീസുകൾ നടത്താനും തീരുമാനമുണ്ട്‌. നിലവിൽ ബോട്ട് സർവീസില്ലാത്ത റൂട്ടുകളിലൂടെ അവധി ദിനങ്ങളിൽ പ്രത്യേക സർവീസുകൾ നടത്തിയാണ് ഈ പരീക്ഷണം. ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ഇതിന്റെ ആദ്യഘട്ടം ആരംഭിച്ചത്. ക്രിസ്‌മസ് അവധിക്കാലത്ത് ചങ്ങനാശേരിയിൽനിന്ന്‌ കാവാലം വഴി രാജപുരംവരെ നടത്തിയ സർവീസിന്‌ മികച്ച പ്രതികരണമാണ് ലഭിച്ചത്. പരമാവധി ബോട്ടുകൾ സോളാറിലേക്ക് മാറ്റാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമാണിത്‌. പരമാവധി പരിസ്ഥിതിമലിനീകരണവും വായുമലിനീകരണവും ശബ്‌ദമലിനീകരണവും കുറച്ച്‌ കായൽസൗന്ദര്യം നുകർന്ന് യാത്രചെയ്യാൻ സാധിക്കുമെന്നത്‌ വിദേശ സഞ്ചാരികളെയടക്കം ആകർഷിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home