ബാലസംഘം ഏരിയ സമ്മേളനം

ബാലസംഘം കാർത്തികപ്പള്ളി ഏരിയ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ബാലസംഘം കായംകുളം ഏരിയ സമ്മേളനം പുല്ലുകുളങ്ങര എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്‌തു. ഏരിയ ആക്‌ടിങ് പ്രസിഡന്റ് എം കൃഷ്‌ണാഞ്‌ജലി അധ്യക്ഷയായി. ഏരിയ സെക്രട്ടറി കെ പി അഗ്നിവേശ് പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് വർഷ സജീവ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ശ്രീലേഖ, ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി അബിൻഷാ, ലോക്കൽ സെക്രട്ടറി എം അഭിലാഷ്, എ അജിത്ത്, എം നസീർ, എസ് കേശുനാഥ്, വേണു ഫോക്കസ്, എസ് ഗീതാഞ്‌ജലി, ബി ആദിത്യൻ, ബി എസ് പിന്റു, ജെ പ്രബുദ്ധൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം കൃഷ്‌ണാഞ്‌ജലി (പ്രസിഡന്റ്), അതുല്യ, വിഘ്നേഷ് (വൈസ്‌പ്രസിഡന്റുമാർ), കെ പി അഗ്‌നിവേശ് (സെക്രട്ടറി), ഐഷ, കൈലാസ് (ജോയിന്റ് സെക്രട്ടറിമാർ), വേണു ഫോക്കസ് (കൺവീനർ), എൻ ഷാജഹാൻ (കോ–ഓർഡിനേറ്റർ). കാർത്തികപ്പള്ളി ബാലസംഘം കാർത്തികപ്പള്ളി ഏരിയ സമ്മേളനം ആറാട്ടുപുഴ രാമഞ്ചേരി വിജ്ഞാനകൗമുദി ഗ്രന്ഥശാല ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എൽ നന്ദന അധ്യക്ഷയായി. സെക്രട്ടറി എ അഭിഷേക് പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എ ബി അശ്വിൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ കോ-–ഓർഡിനേറ്റർ അഖിൽ മാധവൻ, ജി ഗൗതം, ജില്ലാ കൺവീനർ കെ ഡി ഉദയപ്പൻ, സിപിഐ എം കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ, ടി എസ് താഹ, ജി ബിജുകുമാർ, പി എ അഖിൽ, പി ബിനു, എസ് ഷൈനി, വി സതീശൻ, എം മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആദിത്യൻ അജയൻ (പ്രസിഡന്റ്), അരുൺ വി രാജ് , ആയുഷ് സാബു (വൈസ്‌പ്രസിഡന്റ്), എൽ നന്ദന (സെക്രട്ടറി), എസ് ദേവനന്ദ, ആൽബിൻ ടി മോൻസി (ജോയിന്റ് സെക്രട്ടറി), വി സതീശൻ (കൺവീനർ), വി മംഗളകുമാർ, എസ് ഷൈനി (ജോയിന്റ് കൺവീനർമാർ), പി ബിനു (കോ-–ഓർഡിനേറ്റർ).









0 comments