ad
Deshabhimani

അയ്യൻകാളി ജയന്തിയാഘോഷം

ayyankali

പികെഎസ് ഏരിയ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളി ജന്മദിനാചരണത്തിന്റെ ഭാഗമായി നടന്ന യോഗം സമിതി 
ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ എ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 12:20 AM | 1 min read

ആലപ്പുഴ

നവോത്ഥാനനായകൻ മഹാത്‌മാ അയ്യൻകാളിയുടെ ജയന്തി ആഘോഷം ജില്ലയിൽ വിവിധ പരിപാടികളോടെ കൊണ്ടാടി. വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ റാലിയും അനുസ്‌മരണസമ്മേളനവും നടത്തി. ചെങ്ങന്നൂർ പട്ടികജാതി ക്ഷേമസമിതി ചെങ്ങന്നൂർ ഏരിയ കമ്മിറ്റി മഹാത്മാ അയ്യൻകാളി ജന്മദിനം ആചരിച്ചു. ചെങ്ങന്നൂർ ഗവ. ഐടിഐ ജങ്ഷനിൽ നടന്ന യോഗം സമിതി ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ എ രവീന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഏരിയ വൈസ്‌പ്രസിഡന്റ്‌ കെ കെ ചന്ദ്രൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി കെ സുരേഷ്, സുദർശനലാൽ, കെ കെ രത്‌നാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home