ad
Deshabhimani

പാർടി പ്രവർത്തന ഫണ്ട് 
വിജയിപ്പിക്കുക: സിപിഐ എം

വെബ് ഡെസ്ക്

Published on Aug 29, 2026, 12:30 AM | 1 min read

തൃശൂർ

പാർടി ബ്രാഞ്ച്‌ മുതൽ കേന്ദ്ര കമ്മിറ്റി വരെയുള്ള ഘടകങ്ങളുടെ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനം വിജയിപ്പിക്കണമെന്ന്‌ സിപിഐ എം ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ആഗസ്‌ത്‌ 30, 31, സെപ്തംബർ ഒന്ന് ദിവസങ്ങളിലായാണ്‌ ജില്ലയിൽ ഫണ്ട്‌ സ്വരൂപിക്കുന്നത്. എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഫണ്ട് കണ്ടെത്തുക. ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സിപിഐ എം വർഗീയ ഫാസിസ്റ്റുകൾക്കും ജനവിരുദ്ധ വലത് മുന്നണിക്കുമെതിരെ സംഘടിത പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയാണ്. ഭരണാധികാരികളുടെ വിഭജന രാഷ്ട്രീയത്തിനും തെറ്റായ നയങ്ങൾക്കുമെതിരെ നിരന്തരം വിരൽചൂണ്ടുന്ന സിപിഐ എമ്മിനെ വേട്ടയാടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കള്ളപ്പണ ശക്തികൾക്കെതിരെയുള്ള നിയമം സിപിഐ എമ്മിനെതിരെ നിയമവിരുദ്ധമായി ദുരുപയോഗിക്കുന്നു. പാർടി ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ജനങ്ങളുടെ സഹായത്തിലും പങ്കാളിത്തത്തിലുമാണ് സിപിഐ എം മുന്നോട്ടുപോകുന്നത്. ജനങ്ങളെ ഐക്യപ്പെടുത്തി മുന്നോട്ടുപോകുന്ന സിപിഐ എമ്മിന്‌ കൂടുതൽ കരുത്തുപകരേണ്ടതുണ്ട്‌. ഇതിനായി തൊഴിലാളികളും കർഷകരും ബഹുജനങ്ങളും തങ്ങൾക്കാവും വിധം ഫണ്ട് നൽകി വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home