ad
Deshabhimani

ഉ‍ൗരകം കുമ്മാട്ടി മഹോത്സവം ഇന്ന്‌

നിറഞ്ഞാടി വടക്കുംമുറി കുമ്മാട്ടികൾ

മൂന്നോണ നാളിൽ കിഴക്കുംപാട്ടുകര 
വടക്കുംമുറി ദേശത്തിന്റെ കുമ്മാട്ടി
വെബ് ഡെസ്ക്

Published on Aug 29, 2026, 12:27 AM | 1 min read

തൃശൂർ

മൂന്നോണനാളിൽ നിറഞ്ഞാടി കിഴക്കുംപാട്ടുകര വടക്കുംമുറി കുമ്മാട്ടികൾ. കിഴക്കുംപാട്ടുകര ശ്രീധർമശാസ്‌താ ക്ഷേത്രാങ്കണത്തിൽനിന്ന്‌ താളത്തിനൊത്ത്‌ നൃത്തംവച്ചെത്തിയ കുമ്മാട്ടികൾ നാടിനെ ഉത്സവത്തിമിർപ്പിലാഴ്‌ത്തി. മാവേലി മന്നന്റെ മടക്കയാത്രയെ അനുസ്മരിക്കുന്ന ചടങ്ങാണെന്നും ശിവന്റെ ഭൂതഗണങ്ങളാണ് കുമ്മാട്ടി രൂപങ്ങളെന്നുമാണ് ഐതിഹ്യം. നാഗസ്വരം, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, ബാൻഡ് സെറ്റ്, ശിങ്കാരിമേളം, തംബോലം, തുള്ളൽവാദ്യം, പ്രച്ഛന്നവേഷം, നിശ്ചല ദൃശ്യം തുടങ്ങിയവ കുമ്മാട്ടിക്ക് മാറ്റുകൂട്ടി. ശനിയാഴ്‌ച ഉ‍ൗരകത്തെ കുമ്മാട്ടി മഹോത്സവം നടക്കും. വിവിധ ദേശക്കാർ കുമ്മാട്ടിക്കളിയുമായി ഇറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home