നാടിളക്കി കുമ്മാട്ടിക്കൂട്ടങ്ങൾ

ഒല്ലൂർ
"തള്ളേ.. തള്ളേ... എങ്ങട്ടു പോണു.. ഭരണിക്കാവിലെ നെല്ലിനു പോണു'... പാട്ടും താളവും ആർപ്പുവിളികളുമായി നാടിളക്കി കുമ്മാട്ടിക്കൂട്ടങ്ങളെത്തി. എടക്കുന്നി കുമ്മാട്ടി ആരുകുളങ്ങര സംഘമാണ് കുമ്മാട്ടിപ്പാട്ടും വാദ്യമേളങ്ങളുമായി തെരുവീഥികൾ കീഴടക്കിയത്. ഇലകളും പുല്ലും ശരീരത്തിൽ കെട്ടിവച്ച് വിവിധതരം മുഖമണിഞ്ഞ കുമ്മാട്ടികൾ ആടിത്തിമിർത്തു. പുരാതന കഥാപാത്രങ്ങളായ മുഖങ്ങളാണ് കൂടുതലുമുണ്ടായത്. ദശമുഖരാവണൻ, കാളിയൻ, മഹാദേവൻ, വരാഹം, ദക്ഷൻ തുടങ്ങിയ ദേവമുഖങ്ങളും രാക്ഷസമുഖങ്ങളുമുണ്ടായി. കൂടാതെ നാടൻ കലാരൂപങ്ങളും ശിങ്കാരിമേളവും കുമ്മാട്ടി സംഘത്തിന് അഴകുകൂട്ടി. എടക്കുന്നി ക്ഷേത്രത്തിൽ നിന്നാരംഭിച്ച കുമ്മാട്ടി ഘോഷയാത്ര മണലാർ, എസ്റ്റേറ്റ്, ഇഎസ്ഐ പ്രദേശം വഴി ആരുകുളങ്ങര ക്ഷേത്രത്തിൽ സമാപിച്ചു.









0 comments