മഴയിൽ നനഞ്ഞ് ഓണാഘോഷം

തൃശൂർ
കച്ചവടം മാത്രമല്ല, ഓണാഘോഷങ്ങളെല്ലാം മഴയിൽ നനഞ്ഞു. ചതയദിനത്തിൽ രാവിലേ മുതൽ ജില്ലയിൽ കനത്ത മഴയാണ് പെയ്‌തത്. നാട്ടിൻ പ്രദേശങ്ങളിൽ ഓണക്കളി ഉൾപ്പെടെ തടസ്സപ്പെട്ടു. ക്ലബ്ബുകളുടെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയും വീരനാട്യവുമെല്ലാം പ്രതിസന്ധിയിലായി. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾ കാണാനും ആളില്ലാത്ത സ്ഥിതിയായി. കുമ്മാട്ടി കളിയും ചതയദിന റാലികളും മഴയുടെ ആശങ്കയിലായിരുന്നു. ഓണദിവസങ്ങളിൽ കനത്ത മഴയായതോടെ ജനത്തിന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയായിരുന്നു. ഇത് ടൂറിസം മേഖലയിലെ വരുമാനത്തേയും ബാധിച്ചു. പീച്ചി, ചിമ്മിനി, വാഴാനി, വിലങ്ങൻകുന്ന്, കച്ചിത്തോട് ഡാം, അതിരപ്പിള്ളി ഡാം, പുത്തൂർ സുവോളജിക്കൽ പാർക്ക്, സ്‌നേഹതീരം തുടങ്ങി ടൂറിസം മേഖലകളും ഓണത്തോടനുബന്ധിച്ച് തൃശൂർ ശക്തൻ നഗറിൽ ഒരുക്കിയ അത്ഭുത വെള്ളച്ചാട്ടം ഉൾപ്പെടെയുള്ള പ്രദർശനത്തെയും മഴ കാര്യമായി ബാധിച്ചു. ഓണത്തിന് വിൽപ്പനയ്‌ക്കെത്തിച്ച പൂക്കളും ചെലവാകാതെ നശിച്ചു.








0 comments