ഗുരുസ്‌മരണ പുതുക്കി നാട്

എസ്‌എൻഡിപി തൃശൂർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശ്രീനാരായണഗുരു ജയന്തി ഘോഷയാത്ര
സ്വന്തം ലേഖകൻ
തൃശൂർ
ജില്ലയിൽ വിവിധ പരിപാടികളോടെ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. എസ്എൻഡിപി യൂണിയനുകളുടെയും വിവിധ ശ്രീനാരായണീയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷം. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെ ഘോഷയാത്രകൾ നടന്നു. തുടർന്ന് പൊതുസമ്മേളനങ്ങളും സംഘടിപ്പിച്ചു. എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ ആഭിമുഖ്യത്തിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വിപുലമായ ആഘോഷം നടന്നു. തെയ്യം, പഞ്ചവാദ്യം, ചെണ്ടമേളം, കളരി എന്നിവയുടെ അകമ്പടിയോടെ തെക്കേഗോപുര നടയിൽ നിന്നാരംഭിച്ച ഘോഷയാത്ര സ്വരാജ് റൗണ്ട് ചുറ്റി സമാപിച്ചു. പൊതുയോഗം മന്ത്രി ഒ ജെ ജനീഷ് ഉദ്‌ഘാടനം ചെയ്‌തു. എസ്എൻഡിപി യോഗം തൃശൂർ യൂണിയൻ പ്രസിഡന്റ് ഐ ജി പ്രസന്നൻ അധ്യക്ഷനായി. യൂണിയൻ അസി. സെക്രട്ടറി കെ വി സദാനന്ദൻ ഭദ്രദീപം തെളിച്ചു. എസ്എൻഡിപി യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥൻ, എം പ്രകാശൻ, മോഹൻ കുന്നത്ത്, ടി ആർ രഞ്ജു, എൻ വി രഞ്ജിത്ത്, കെ വി വിജയൻ, പി ബി ഇന്ദിരാദേവി, പി വി വിശ്വേശ്വരൻ, പദ്മിനി ഷാജി, എം ആർ രാജശ്രീ, വി ഡി സുഷിൽകുമാർ എന്നിവർ സംസാരിച്ചു.









0 comments