ad
Deshabhimani

നാടെങ്ങും അയ്യൻകാളി ജയന്തി ആചരിച്ചു

പികെഎസ്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളി അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി 
കെ വി അബ്‌ദുൾഖാദർ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 12:33 AM | 1 min read

തൃശൂർ

പികെഎസ്‌ നേതൃത്വത്തിൽ നവോത്ഥാന നായകൻ മഹാത്മ അയ്യൻകാളിയുടെ 163–ാമത് ജന്മദിനം നാടെങ്ങും ആചരിച്ചു. ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തലും ഫോട്ടോയിൽ പുഷ്‌പാർച്ചനയും അനുസ്‌മരണയോഗങ്ങളും നടത്തി. പികെഎസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്‌മരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. പികെഎസ് ജില്ലാ സെക്രട്ടറി കെ വി രാജേഷ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി കെ ശിവരാമൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എ പുരുഷോത്തമൻ, കെ എ വിശ്വംഭരൻ, ഏരിയ സെക്രട്ടറി പി എ ലെജുക്കുട്ടൻ, കെ വി ഉണ്ണിക്കൃഷ്ണൻ, പി കെ കൃഷ്ണൻകുട്ടി, ശശികല സുബ്രഹ്മണ്യൻ, ബിന്ദുകുമാരൻ എന്നിവർ സംസാരിച്ചു. കൊടകര ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുതുക്കാട്‌ സെന്ററിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ കെ രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. വെങ്കിടങ്ങിൽ പികെഎസ് മണലൂർ ഏരിയ സെക്രട്ടറി വി വി സജീന്ദ്രനും ചാവക്കാട് സെന്ററിൽ പികെഎസ് ഏരിയ സെക്രട്ടറി കെ എ ഉണ്ണിക്കൃഷ്ണനും ഇഞ്ചിക്കുന്നിൽ പികെഎസ് കുന്നംകുളം ഏരിയ സെക്രട്ടറി സി ജി രഘുനാഥും ഉദ്ഘാടനം ചെയ്തു. നാട്ടിക ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ദിനാചരണം സംസ്ഥാനകമ്മിറ്റി അംഗം കെ എ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഏരിയാതല പരിപാടി ജില്ലാ ജോ. സെക്രട്ടറി എൻ കെ പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home