കളഞ്ഞുകിട്ടിയ പേഴ്സ് ഉടമയ്ക്ക് കൈമാറി

ഷിഹാബിന്റെ ഉമ്മയ്‌ക്ക് ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) കൺവീനർ വി വി സുരൻ പേഴ്സ് കൈമാറുന്നു
ആലങ്ങാട്
കളഞ്ഞുകിട്ടിയ പണവും രേഖകളും അടങ്ങിയ പേഴ്സ് ഉടമയ്ക്ക് കൈമാറി ചുമട്ടുതൊഴിലാളികൾ മാതൃകയായി. വട്ടേക്കുന്നം വാര്യത്ത് വീട്ടിൽ ഷിഹാബിന്റെ പേഴ്സ് വ്യാഴം പകലാണ് പാനായിക്കുളത്തുവച്ച് നഷ്ടമായത്.
പാനായിക്കുളത്തെ ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) കൺവീനറായ വി വി സുരന് വഴിയിൽനിന്ന് പേഴ്സ് കിട്ടി. പണവും കുറച്ച് രേഖകളും അതിലുണ്ടായിരുന്നു. അതിൽനിന്ന് ലഭിച്ച മൊബൈൽഫോൺ നമ്പറിൽ വിളിച്ച് പേഴ്സ് കിട്ടിയ വിവരം അറിയിക്കുകയും മറ്റ് തൊഴിലാളികൾക്കൊപ്പം ഷിഹാബിന്റെ വീട്ടിലെത്തി ഉമ്മയ്‌ക്ക് പേഴ്സ് കൈമാറുകയും ചെയ്തു.









0 comments