ഉപനേതൃത്വ പദവി
print edition കൂടിയാലോചനയിലൂടെ പരിഹരിക്കും

കൊച്ചി: പ്രതിപക്ഷ ഉപനേതൃത്വ പദവിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിയാലോചനയിലൂടെ പരിഹരിക്കാൻ ശ്രമങ്ങള്‍ തുടരുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ സിപിഐ എം വഹിച്ചിരുന്ന പദവിയാണിത്. ഇതില്‍ മാറ്റം വരുത്താൻ എവിടെയും തീരുമാനം എടുത്തിട്ടില്ല. അതില്‍നിന്ന് വ്യത്യസ്തമായി സിപിഐ ഒരു പുതിയ ആവശ്യം ഉന്നയിച്ചതാണ് തര്‍ക്കവിഷയം.
പരസ്പരം ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ആരെല്ലാം എന്തഭിപ്രായങ്ങള്‍ പറഞ്ഞാലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന രാഷ്ട്രീയനിലപാട് ഉയര്‍ന്നുനില്‍ക്കുകയാണ്. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ പ്രത്യേകതകളെല്ലാം പരിശോധിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ ഐക്യം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.









0 comments