വാർഷികവും യാത്രയയപ്പ് സമ്മേളനവും

തലവടി സിഎംഎസ് ഹൈസ-്കൂൾ 185-–ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ-്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
തലവടി സിഎംഎസ് ഹൈസ-്കൂൾ 185–-ാമത് വാർഷികവും യാത്രയയപ്പ് സമ്മേളനവും സിഎംഎസ് സ-്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ ഉദ്‌ഘാടനംചെയ-്‌തു. സ-്‌കൂൾ ലോക്കൽ മാനേജർ റവ. മാത്യു പി ജോർജ് അധ്യക്ഷനായി. തലവടി പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ റീത്താമ്മ തോമസ് എൻഡോവ്മെന്റ് വിതരണം ചെയ്‌തു. സ-്‌കൂൾ പ്രധാനാധ്യാപകൻ റെജിൽ സാം മാത്യു, സ-്‌കൂൾ ഉപദേശകസമിതിയംഗം ജേക്കബ് ചെറിയാൻ പൂവക്കാട്, പൂർവവിദ്യാർഥി സംഘടന ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, ട്രഷറർ എബി മാത്യു ചോളകത്ത്, എക-്‌സിക്യൂട്ടിവംഗങ്ങളായ ജിബി ഈപ്പൻ, ജെ ടി റാംസെ, ടോം പരുമൂട്ടിൽ, പിടിഎ പ്രസിഡന്റ് അന്ന ഫ്രാൻസിസ്, സ്‌റ്റാഫ് സെക്രട്ടറി സാനി എം ചാക്കോ എന്നിവർ സംസാരിച്ചു. വിരമിച്ച അധ്യാപിക സാറാമ്മ ലൂക്കോസിന് സിഎംഎസ് സ-്കൂൾസ് കോർപറേറ്റ് മാനേജർ റവ. സുമോദ് സി ചെറിയാൻ മംഗളപത്രം സമ്മാനിച്ചു. തുടർന്ന് വിദ്യാർഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികൾ നടന്നു.










0 comments