Deshabhimani

പൂർവവിദ്യാർഥി സംഗമം

reunion

കുമാരപുരം സീയോൻ എൽപിഎസ് പൂർവവിദ്യാർഥി സംഗമവും സ്‌കൂളിന്റെ 
വാർഷികവും ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുഗ്മിണി രാജു 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 02, 2025, 12:11 AM | 1 min read

കാർത്തികപ്പള്ളി

കുമാരപുരം സീയോൻ എൽപിഎസ് പൂർവവിദ്യാർഥി സംഗമവും സ്‌കൂളിന്റെ 95–ാം വാർഷികവും സംഘടിപ്പിച്ചു. ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രുഗ്മിണി രാജു ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ശിവാനന്ദൻ അധ്യക്ഷനായി. സ്‌കൂൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും സ‍ൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി സ്‌കൂൾ നിലവാരം ഉയർത്താനും തീരുമാനിച്ചു. അമ്പലപ്പുഴ കുഞ്ചൻനമ്പ്യാർ സ്‌മാരകസമിതി ഭരണസമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഷാനവാസ്‌, പ്രഥമാധ്യാപകൻ വർഗീസ് തോമസ്, ഷാനവാസ്‌, തോമസ്, എസ്‌ ശ്രീലക്ഷ്‌മി, എസ്‌ ബിൻസി എന്നിവർ സംസാരിച്ചു. കരുവാറ്റ സീയോൻ എൽപി സ്‌കൂളിലെ പൂർവവിദ്യാർഥി സംഗമം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു ഉദ്ഘാടനംചെയ്‌തു. സംഘാടകസമിതി ചെയർമാൻ വി ശിവാനന്ദൻ അധ്യക്ഷനായി. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ​പഞ്ചായത്തംഗം ഷാജഹാൻ, ഹെഡ്മാസ്റ്റർ വർഗീസ് തോമസ്, പിടിഎ പ്രസിഡന്റ്‌ ഷാനവാസ്‌ യൂസഫ്, എസ് ശ്രീലക്ഷ്‌മി, എസ് ബിൻസി, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home