ഹരിപ്പാട് മേഖലയിലെ മുഴുവൻ ലൈബ്രറികളും ഡിജിറ്റൈസ് ചെയ്‌തു

ഹരിപ്പാട് മേഖലയിലെ ലൈബ്രറികളുടെ ഡിജിറ്റൈസേഷൻ പ്രഖ്യാപനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി നടത്തുന്നു
ഹരിപ്പാട്
കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ഭാഗമായ ഹരിപ്പാട് മേഖലാ സമിതിയിലെ ലൈബ്രറികൾ സമ്പൂർണമായി ഡിജിറ്റൈസ് ചെയ്‌തു. പ്രഖ്യാപനം താലൂക്ക് കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി നടത്തി. മേഖലാ പ്രഖ്യാപന സമ്മേളനത്തിൽ അകംകുടി ശ്രീനാരായണ ലൈബ്രറി പ്രസിഡന്റ് ആർ ആനന്ദൻ അധ്യക്ഷനായി. കേരളവർമ മെമ്മോറിയൽ കാർത്തികപ്പള്ളി താലൂക്ക് സെൻട്രൽ ലൈബ്രറി പ്രസിഡന്റ് ഇളനെല്ലൂർ തങ്കച്ചൻ, ജില്ലാ കൗൺസിൽ മെമ്പർ പി ഗോപാലൻ, ബി ഷാജി, പ്രേംകുമാർ, സുരേന്ദ്രൻ, കെ ഹരീന്ദ്രനാഥ്, സുചിത്ര എന്നിവർ സംസാരിച്ചു.








0 comments