ad
Deshabhimani

പെൻഷൻ അട്ടിമറി

കർഷകത്തൊഴിലാളികളുടെ 
പ്രതിഷേധം ഇരന്പി

KSKTU

KSKTU

വെബ് ഡെസ്ക്

Published on Aug 08, 2026, 12:38 AM | 1 min read

ആലപ്പുഴ

ക്ഷേമ പെൻഷനുകൾ വീടുകളിൽ ഗുണഭോക്താക്കൾക്ക്‌ നേരിട്ടുനൽകുന്ന പദ്ധതി നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ കർഷകത്തൊഴിലാളികളുടെ പ്രതിഷേധം ഇരന്പി. കേരള സ്‌റ്റേറ്റ്‌ കർഷകത്തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. കരുവാറ്റ തെക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറി എം സത്യപാലൻ ഉദ്‌ഘാടനംചെയ്‌തു. ഏരിയ ജോയിന്റ്‌ സെക്രട്ടറി വി രാജു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം രുഗ്‌മിണി രാജു, എം ആർ രാജി, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീബ ഓമനക്കുട്ടൻ, കെ മനോഹരൻ എന്നിവർ സംസാരിച്ചു. കരുവാറ്റ വടക്ക് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമരം സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ടി മധു ഉദ്‌ഘാടനംചെയ്‌തു. ആർ മനോജ്, എസ് മനു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home