ad
Deshabhimani

കെ വി തങ്കപ്പന് സ്മരണാഞ്ജലി

As
വെബ് ഡെസ്ക്

Published on Aug 09, 2026, 01:48 AM | 1 min read

മുഹമ്മ

പുന്നപ്ര–വയലാർ സമരസേനാനിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും സിഐടിയു നേതാവുമായിരുന്ന കെ വി തങ്കപ്പന്റെ ഒമ്പതാംചരമ വാർഷികം ആചരിച്ചു. ചേർത്തല താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും സിപിഐ എം മുഹമ്മ ലോക്കൽ കമ്മിറ്റിയും ചേർന്നാണ് അനുസ്മരണം സംഘടിപ്പിച്ചത്. കെ വി യുടെ വീട്ടിലും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ ഓഫീസിന് മുന്നിലും ഛായചിത്രത്തിൽ പുഷ്‌പാർച്ചന നടത്തി. കുടുംബാംഗങ്ങളും വർഗ സംഘടന നേതാക്കളും പ്രവർത്തകരും ബഹുജനങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു. പാർടി സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ്, ജി വേണുഗോപാൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ ആർ ഭഗീരഥൻ, കെ ജി രാജേശ്വരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ഡി മഹീന്ദ്രൻ, എസ് രാധാകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സുരേന്ദ്രൻ, ജെ ജയലാൽ, ടി ഷാജി, ഡി ഷാജി, കെ ഡി അനിൽകുമാർ, പഞ്ചായത്ത്‌ പ്രസിഡന്റ് അരുൺമോഹൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ കെ ചന്ദ്രബാബു അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി രഘുനാഥ്, ദിനാചരണ കമ്മിറ്റി സെക്രട്ടറി കെ സലിമോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home