ആർ രാഹുലിന് സ്വീകരണം നൽകി

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ആർ രാഹുലിനെ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി. ചിത്തരഞ്ജൻ പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു
ആലപ്പുഴ
ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായി തെരഞ്ഞെടുത്ത മുൻ ജില്ലാ സെക്രട്ടറി ആർ രാഹുലിന് സ്വീകരണം നൽകി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. സെക്രട്ടറി ജെയിംസ് ശമുവേൽ, ട്രഷറർ ജിസ്മി കെ ജനാര്‍ദനന്‍, സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ, അജ്മൽ ഹസൻ എന്നിവർ സംസാരിച്ചു.








0 comments