ഐടിഐ യൂണിയൻ തെരഞ്ഞെടുപ്പ്
ഉയരെ എസ്എഫ്ഐ10/11

കോഴിക്കോട്
മാപ്പിരക്കാതെ, ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് അവകാശ സമരങ്ങളുടെ തേരുതെളിക്കുന്ന എസ്‌എഫ്‌ഐക്ക് ഐടിഐ ക്യാമ്പസുകളുടെ ഹൃദയാംഗീകാരം. ഐടിഐ യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെങ്ങും എസ്‌എഫ്‌ഐ തേരോട്ടം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 11ൽ പത്തിടത്തും എസ്‌എഫ്‌ഐ യൂണിയൻ നേടി. കഴിഞ്ഞവർഷം നഷ്ടമായ ബേപ്പൂർ ഗവ. ഐടിഐ മുഴുവൻ സീറ്റും നേടിയാണ് തിരിച്ചുപിടിച്ചത്. മണിയൂർ, വില്യാപ്പള്ളി, നരിപ്പറ്റ, വളയം ഗവ. ഐടിഐകളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടന്ന മാളിക്കടവ് ഗവ. വനിത ഐടിഐയിലും പേരാമ്പ്ര, കൊയിലാണ്ടി, ബേപ്പൂർ ഗവ. ഐടിഐകളിലും മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. ചാത്തമംഗലം, തിരുവമ്പാടി ഗവ. ഐടിഐകളിൽ ആറിൽ നാല് സീറ്റും നേടിയാണ് എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തിയത്. എംഎസ്‌എഫ്, കെഎസ്‌യു, എബിവിപി മുന്നണി സ്ഥാനാർഥികളെ വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ബഹുഭൂരിഭാഗം യൂണിയനുകളിലും എസ്‌എഫ്‌ഐ വിജയക്കൊടി ഉയർത്തിയത്. മാളിക്കടവ് ജനറൽ ഐടിഐയിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇവിടെ കഴിഞ്ഞ തവണ മുഴുവൻ സീറ്റും നേടിയാണ് വിജയിച്ചത്. ‘സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തിളക്കമാർന്ന വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച മുഴുവൻ പ്രവർത്തകരെയും എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.







0 comments