ad
Deshabhimani

താക്കോൽ ഇന്ന് കെെമാറും

പി കെ മേദിനിക്ക് വൈക്കത്ത് വീട് ഒരുങ്ങി

P K Medini

പണി പൂർത്തിയായ വീട്‌ ‘റെഡ്‌സല്യൂട്ട്’ നേരിൽ കാണാനെത്തിയ 
പി കെ മേദിനിയെ ഷാളണിയിച്ച് വൈക്കം വിജയലക്ഷ്മി സ്വീകരിക്കുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:18 AM | 1 min read

വൈക്കം ​​

സ്വാതന്ത്ര്യ സമരസേനാനിയും വിപ്ലവഗാനങ്ങളിലെ വാനമ്പാടിയുമായ പി കെ മേദിനിക്ക് വൈക്കത്ത് വീട് ഒരുങ്ങി. പണിപൂർത്തിയായ തോട്ടകത്തെ ‘റെഡ്‌സല്യൂട്ട്’ എന്ന വീട്‌ നേരിൽ കാണാനെത്തിയ പി കെ മേദിനിയെ വൈക്കം വിജയലക്ഷ്മി ഷാളണിയിച്ച് സ്വീകരിച്ചു. വ്യാഴാഴ്ച പകൽ മൂന്നിന് നടക്കുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം താക്കോൽ കൈമാറും. യുവകലാ സാഹിതി സംസ്ഥാന പ്രസിഡന്റ്‌ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷനാകും. വീടിനു മുന്നിൽ സാംസ്‌കാരിക സംഗമവും നടക്കും. പി കെ മേദിനിയെ കുറിച്ച് സജിതാ മഠത്തിൽ സംവിധാനം ചെയ്ത് പിആർഡി തയ്യാറാക്കിയ ഡോക്യുമെന്ററി ‘മാറ്റത്തിന്റെ പാട്ടുകാരി’യുടെ പ്രദർശനവും ഉണ്ടാവുമെന്ന് സംഘാടകസമിതി പ്രസിഡന്റ്‌ വി കെ സന്തോഷ്‌ കുമാറും കൺവീനർ എം ഡി ബാബുരാജും അറിയിച്ചു. സിപിഐയുടെ നേതൃത്വത്തിലാണ് വീട് ഒരുക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home