കെഎംഎസ്‌ആർഎ ധർണ നടത്തി

കെഎംഎസ്ആർഎ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും
ആലപ്പുഴ
കേന്ദ്രസർക്കാരിന് കീഴിലുള്ള ആശുപത്രികളിലും ക്ലിനിക്കുകളിലും മെഡിക്കൽ റെപ്രസന്റേറ്റീവുമാർക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്റേറ്റീവ്‌സ് അസോസിയേഷൻ (കെഎംഎസ്‌ആർഎ) ബിഎസ്‌എൻഎൽ ഓഫീസിനുമുന്നിൽ ധർണ നടത്തി. എച്ച് സലാം എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എസ് ദിനിമോൻ അധ്യക്ഷനായി. സെക്രട്ടറി സി വിജയ്, ജോ. സെക്രട്ടറി ബി രാജുമോൻ, വൈസ് പ്രസിഡന്റുമാരായ പി ബി ഫിറോസ്, സി ബി ധന്യ, സോണൽ കൺവീനർ എൽ ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments