30 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ ധൻബാദ് എക്‌സ്‌പ്രസിൽനിന്ന് പിടിച്ചെടുത്ത കഞ്ചാവ്
ആലപ്പുഴ
ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ധൻബാദ്–ആലപ്പുഴ എക്‌സ്‌പ്രസിൽ വൻ കഞ്ചാവുവേട്ട. വെള്ളി വൈകിട്ട് എക്‌സൈസ് സംഘവും ആലപ്പുഴ റെയിൽവെ സംരക്ഷണ സേനയും ചേർന്ന് നടത്തിയ പരിശോധനയിൽ ധൻബാദിന്റെ ജനറൽ കോച്ചിൽനിന്ന് മൂന്ന് ഷേൾഡർ ബാഗുകളിൽ 30 കിലോയോളം കഞ്ചാവ് കണ്ടെത്തി. ബാഗ് കൊണ്ടുവന്നത് ആരെന്ന് അറിയില്ല. ആലപ്പുഴ റെയിൽവേ സംരക്ഷണ സേന സിഐ എ കെ പ്രിൻസ്, ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബിസ്മി ജസീറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആർപിഎഫ് എസ്‌ഐ പി എസ് സുരേന്ദ്രൻ, എഎസ്‌ഐ ഓമനക്കുട്ടൻപിള്ള, എച്ച്‌സി കെ അജികുമാർ, കെ പി പ്രജീഷ്, ആലപ്പുഴ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ കെ എസ് ഷെഫീക്ക്, ടി ജി സുർജിത്ത്, പി ജി ബിപിൻ, ആർ രതീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ ജയൻ, എ ഫാറൂക്ക് അഹമ്മദ്, എം ബൈജു എന്നിവർ പങ്കെടുത്തു.









0 comments