ധൻബാദിൽനിന്ന് 11 കിലോ കഞ്ചാവ് പിടിച്ചെടുത്തു

ആലപ്പുഴ റെയിൽവേ സറ്റേഷനിൽ ട്രോളി ബാഗിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ കഞ്ചാവ്
ആലപ്പുഴ
ആലപ്പുഴ റെയിൽവേ സറ്റേഷനിൽ ട്രോളി ബാഗിൽ പ്ലാസ്‌റ്റിക് കവറുകളാക്കി പൊതിഞ്ഞനിലയിൽ 11 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വ്യാഴം രാത്രി 7.30നായിരുന്നു സംഭവം. വൈകിയെത്തിയ ആലപ്പുഴ ധൻബാദ് വന്നതിനുശേഷം റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ഓരോകിലോ വീതമുള്ള കഞ്ചാവ് പൊതികൾ കണ്ടെത്തിയത്. രണ്ടാംനമ്പർ പ്ലാറ്റ്‌ഫോമിന് തെക്കുവശം ആലപ്പുഴ എന്നെഴുതിയ ബോർഡിന് താഴെയാണ് ട്രെയിൻ വഴി കടത്തിയ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ കിട്ടിയിട്ടില്ല. രണ്ട് മാസത്തിനിടെ ആറാം തവണയാണ് കഞ്ചാവ് റെയിൽവേ പൊലീസ് പിടിച്ചെടുക്കുന്നത്.









0 comments