Deshabhimani

ലഹരിവിരുദ്ധ കായികക്ഷമത 
കാമ്പയിൻ; മാരത്തൺ നാളെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 16, 2025, 12:43 AM | 1 min read

ആലപ്പുഴ

കായികവകുപ്പിന്റെയും സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി എസി റോഡിൽ പൂപ്പള്ളി ജങ്‌ഷനിൽനിന്ന്‌ ഇ എം എസ് സ്‌റ്റേഡിയംവരെ ശനി രാവിലെ 6.30ന്‌ മിനി മാരത്തൺ സംഘടിപ്പിക്കും. ഇ എം എസ് സ്‌റ്റേഡിയത്തിൽനിന്ന്‌ രാവിലെ എട്ടിനാണ്‌ പരിപാടി. ശേഷം വൈഎംസിയിൽ നടത്തുന്ന സമ്മേളനത്തിൽ മാരത്തോൺ വിജയികൾക്കുള്ള സമ്മാനവിതരണവും ജില്ലാ ഭരണകേന്ദ്രത്തിന്റെയും സ്‌പോർട്സ് കൗസിലിന്റെയും വേനൽപാഠം പദ്ധതിയിൽ ഉൾപ്പെട്ട ക്ലബ്ബുകൾക്കുള്ള ധനസഹായ വിതരണവും പരിപാടിയുടെ ഉദ്‌ഘാടനവും കായികമന്ത്രി വി അബ്‌ദുറഹിമാൻ നടത്തും. പി പി ചിത്തരഞ്‌ജൻ എംഎൽഎ അധ്യക്ഷനാകും. മിനിമാരത്തൺ തോമസ് കെ തോമസ് എംഎൽഎയും വാക്കത്തോൺ എച്ച് സലാം എംഎൽഎയും ഫ്ലാഗ്ഓഫ് ചെയ്യും. ജില്ലാ സ്‌പോർട്സ് കൗൺസിലുമായി സഹകരിച്ച് ആലപ്പുഴ സായി ഫിറ്റ് ഇന്ത്യ ബീച്ച് ഗെയിംസും ബീച്ച് വാക്കത്തോണും സംഘടിപ്പിക്കുന്നുണ്ട്. കബഡി, ഫുട്ബോൾ, വോളിബോൾ, വടംവലി എന്നീ മത്സരങ്ങളാണ് നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home