സുസജ്ജം കുട്ടനാട്
ഹെെടെക്കായി താലൂക്കാശുപത്രി

കുട്ടനാട് താലൂക്കാശുപത്രിയിൽ സജ്ജമാക്കിയ ഓപ്പറേഷൻ തീയറ്റർ കെട്ടിടവും എക്‌സ്‌റേ യൂണിറ്റും ആധുനിക ചികിത്സാസംവിധാനങ്ങളും തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു
വി കെ വേണുഗോപാൽ
മങ്കൊമ്പ്
കുട്ടനാട് താലൂക്കാശുപത്രിയിൽ സജ്ജമാക്കിയ വിവിധ ആധുനിക ചികിത്സാസംവിധാനങ്ങൾ ജനങ്ങൾക്ക് സമർപ്പിച്ചു. വെളിയനാട് പഞ്ചായത്ത്, ജനകീയ കൂട്ടായ്‌മയിലൂടെ ഭൂമിയും റോഡുമടക്കം പ്രാഥമിക സൗകര്യങ്ങളൊരുക്കി. ബ്ലോക്ക് പഞ്ചായത്തിന്റെ മൂന്നുവർഷത്തെ പദ്ധതി വിഹിതത്തിൽനിന്ന് ഫണ്ട് ചെലവിട്ടാണ് ആധുനിക ചികിത്സാസൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കിയത്.
ഓപറേഷൻ തീയറ്റർ കെട്ടിടം, എക്‌സ്‌റേ യൂണിറ്റ് എന്നിവയും തോമസ് കെ തോമസ് എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്‌ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ വെയ്‌റ്റിങ് ഏരിയയും കോൺഫറൻസ് ഹാളും ഒപി കൗണ്ടറും സമർപ്പിച്ചു. പോസ്റ്റ്‌മോർട്ടം യൂണിറ്റ് ഡിഎംഒ ഡോ. സൈജു ഹമീദ് ഉദ്‌ഘാടനംചെയ്‌തു. ഫിസിയോതെറാപ്പി ഉപകരണങ്ങൾ പുളിങ്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കൊല്ലാറയും ലേബർ റൂം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന ജോസഫും ഫാർമസി സ്റ്റോർ സ്ഥിരംസമിതി അധ്യക്ഷ പ്രീതി സജിയും ഉദ്‌ഘാടനംചെയ്‌തു. എംപി ഫണ്ടിൽനിന്ന് ആശുപത്രിക്കായി വാങ്ങിയ ആംബുലൻസ് പഞ്ചായത്ത് പ്രസിഡന്റ് നീനു ജോസഫും സർജിക്കൽവൂണ്ട് ഡ്രസിങ് മെഷീൻ സ്ഥിരംസമിതി അധ്യക്ഷ ആശാദാസും ഗൈനക് വാർഡ് ബ്ലോക്ക് പഞ്ചായത്തംഗം സരിത സന്തോഷും ഉദ്‌ഘാടനംചെയ്‌തു. പീഡിയാട്രിക് വാർഡ് എം വി വിശ്വംഭരനും മെഡിക്കൽ റെക്കോർഡ് ലൈബ്രറി ബ്ലോക്ക് പഞ്ചായത്തംഗം ആശ ജോസഫും ഉദ്ഘാടനംചെയ്‌തു.
ബ്ലോക്ക് പഞ്ചായത്തംഗം സി വി രാജീവ്, നഴ്സിങ് സൂപ്രണ്ട് കെ ആർ മിനിമോൾ, എച്ച്‌എംസി അംഗങ്ങളായ എൻ പി വിൻസെന്റ്, കെ എസ് ശ്രീകുമാർ, തോമസ് പൈലി, ഡി മനോഹരൻ, ടി ബാബു, ജിജോ തോമസ് നെല്ലുവേലി, ജോസ് കുറ്റിച്ചിറ എന്നിവർ സംസാരിച്ചു.










0 comments