ചക്കവിപണി ഉഷാർ

കളർകോട് താനാകുളത്തിന് സമീപം വാഹനത്തിൽ വിൽക്കാനെത്തിച്ച ചക്കകൾ
ആലപ്പുഴ
പതിവ് തെറ്റിക്കാതെ ഇക്കുറിയും ചക്കയ്‌ക്ക് വിപണിയിൽ പ്രിയമേറി. വരിക്കച്ചക്കയാണ് വിപണിയിൽ താരം. കിലോയ്‌ക്ക് 40 മുതൽ 80 രൂപ വരെയാണ് വില. ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽനിന്നാണ് ജില്ലയിലെ വിപണിയിൽ ചക്കയെത്തുന്നത്. വീടുകളിൽ എത്തി ചക്കയ്‌ക്ക് വിലപറഞ്ഞുറപ്പിച്ചാണ് വിളവെടുപ്പ്. ഇതിനായി ഏജന്റുമാരുമുണ്ട്. പ്രമേഹ രോഗികൾക്ക് പ്രിയങ്കരമായതിനാൽ പച്ച ചക്കയ്‌ക്ക് ആവശ്യക്കാർ ഏറെയാണ്. ശീമച്ചക്കയും ഇത്തവണ ധാരാളമായി എത്തിയെന്നും വ്യാപാരികൾ പറഞ്ഞു.










0 comments