സി ബി സി വാര്യരെ അനുസ്‌മരിച്ചു

ഹരിപ്പാട്
സിപിഐ എം നേതാവും ട്രേഡ് യൂണിയൻ നേതാവുമായ സി ബി സി വാര്യരുടെ 12–--ാം ചരമവാർഷികം സി ബി സി വാര്യർ ഫൗണ്ടേഷൻ ആചരിച്ചു. രാവിലെ സി ബി സിയുടെ കുടുംബവീടായ ഹരിപ്പാട് ചെമ്പകശേരി വാര്യത്തെ സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടന്നു. ഫൗണ്ടേഷൻ ചെയർമാൻ എം സത്യപാലൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാർ, ഏരിയ സെക്രട്ടറി സി പ്രസാദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ മോഹനൻ, എസ് കൃഷ്‌ണകുമാർ, എസ് സുരേഷ്, എം എം അനസ് അലി, ഹരിപ്പാട് ലോക്കൽ സെക്രട്ടറി കെ മോഹനൻ, കരുതൽ പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ജി രവീന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. വ്യാഴം രാവിലെ 10ന് ഹരിപ്പാട് എസ് ആൻഡ് എസ് ഓഡിറ്റോറിയത്തിൽ അനുസ്‌മരണം സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്‌കാരം സി എസ് സുജാതയ്‌ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിക്കും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനാകും.










0 comments