കെ സുദർശന ഭായിയെ അനുസ്-മരിച്ചു

സുദർശന ഭായി അനുസ്മരണം മാരാരിക്കുളം വടക്ക് പഞ്ചായത്ത് സുദർശന ഭായി ടീച്ചർ സ്മാര ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സുദർശന ഭായിയെ അനുസ്-മരിച്ചു. സുദർശന ഭായി ടീച്ചർ സ്മാരക ഹാളിൽ സംഘടിപ്പിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം ജയചന്ദ്രൻ, സി സി ഷിബു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സ്ഥിരംസമിതി ചെയർമാൻ ടി വി ബൈജു, സെക്രട്ടറി ജി വി വിനോദ് കുമാർ, വൈസ് പ്രസിഡന്റ് സി എച്ച് രമ്യ, സിഡിഎസ് ചെയർപേഴ്‌സൺ ജെസ്സി ജോസി എന്നിവർ സംസാരിച്ചു.
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ വനിതാ സെൽഫിയുടെ രക്ഷാധികാരി ആയിരുന്ന സുദർശനാ ഭായിയുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ എൻ കാർത്തികേയൻ അധ്യക്ഷനായി. സിപിഐ എം കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം, എം ഡി സുധാകരൻ, പഞ്ചായത്തംഗം എം ഡി മുരളി, കെ ഷാജി, എൻ പി പ്രവീൺ കുമാർ, എം ഡി അനിൽകുമാർ, ഗിരിജ സുധാകരൻ, അരുൺ ബാബു, സുരേഷ് ബാബു, പി ശ്രീലത, സി എ ആതിര, വനിതാ സെൽഫി സെക്രട്ടറി സുനിത വേണു, പ്രസിഡന്റ് കെ കമലമ്മ എന്നിവർ സംസാരിച്ചു.










0 comments