ജില്ലാ യോഗാസന ചാമ്പ്യൻഷിപ് നടത്തി

കിഴക്കമ്പലത്ത് സംഘടിപ്പിച്ച യോഗാസന ചാമ്പ്യൻഷിപ്പിന്റെ സമാപനസമ്മേളനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജെ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
കോലഞ്ചേരി
യോഗ അസോസിയേഷൻ ഓഫ് എറണാകുളവും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് സംഘടിപ്പിച്ച ജില്ലാ യോഗാസന ചാമ്പ്യൻഷിപ് കിഴക്കമ്പലം സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഡോ. ജെ ജേക്കബ് നിർവഹിച്ചു. യോഗാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബീന മഹേഷ് അധ്യക്ഷയായി.
ഫാ. ഫ്രാൻസിസ് അരീക്കൽ, കെ കെ ഏലിയാസ്, സോയി കളമ്പാട്ട്, എൻ എം രാജേന്ദ്രൻ, ജിൻസ് ടി മുസ്തഫ, ടി വൈ ജോസ്, മേരി തോട്ടത്തിൽ, എം കെ അനിൽകുമാർ, സി എം ചുട്ടോവ് എന്നിവർ സംസാരിച്ചു.
എട്ടുമുതൽ 45 വയസ്സിനുമുകളിൽ വരെ 22 വിഭാഗങ്ങളിലായി 150 പേർ മത്സരങ്ങളിൽ പങ്കെടുത്തു.










0 comments