ad
Deshabhimani

അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

yoga day
വെബ് ഡെസ്ക്

Published on Jun 21, 2026, 01:49 AM | 1 min read

കൊച്ചി


കേരള സർക്കാർ ഹോമിയോപതി വകുപ്പ്,എറണാകുളം ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ, സദ്ഗമയ പദ്ധതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ശനിയാഴ്‌ച അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.


ടി ജെ വിനോദ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. സിജി എബ്രഹാം അധ്യക്ഷത വഹിച്ചു.


*കുട്ടികളും മുതിർന്നവരും പങ്കെടുത്ത യോഗക്ലാസ്സ്‌ ആയുഷ്മാൻ ഭവ നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. രഞ്ജു പി ആർ നയിച്ചു.

വായനദിനത്തോടനുബന്ധിച്ച് സദ്ഗമ നടത്തിയ പ്രസംഗമത്സര വിജയികൾക്കും യോഗയിൽ പങ്കെടുത്ത കുട്ടികൾക്കും എംഎൽഎ സമ്മാനദാനം നിർവഹിച്ചു.


കൗൺസിലർ നിർമല ടീച്ചർ, ജില്ലാ ഹോമിയോ ആശുപത്രി ആർഎംഒ ഡോ. കവിത മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു. ആയുഷ്മാൻ ഭവ കൺവീനർ ഡോ. ഹേമ തിലക് സ്വാഗതവും സദ്ഗമയ കൺവീനർ ഡോ. ബിനിഷ ഇ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home