ad
Deshabhimani

ഇന്ന്‌ ലോക റേഡിയോ ദിനം

കാതോർക്കാം, കൈയടിക്കാം ഇ‍ൗ ഹാഫ്‌ സെഞ്ച്വറിക്ക്‌

world radio day

പെരുമ്പാവൂർ കൊമ്പനാട് ഗവ. യുപി സ്കൂളിലെ ഗൗതംകൃഷ്ണയ്‌ക്ക്‌ ഓൾ ഇന്ത്യ റേഡിയോ ലിസനേഴ്സ് വെൽഫെയർ അസോസിയേഷൻ റേഡിയോ നൽകിയപ്പോൾ

avatar
ശ്രീരാജ്‌ ഓണക്കൂർ [email protected]

Published on Feb 13, 2026, 02:15 AM | 1 min read


കൊച്ചി

റേഡിയോ കേൾക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. നല്ലൊരു റേഡിയോ സ്വന്തമാക്കാൻ പണമില്ലാതെ കഷ്ടപ്പെടുന്നവർക്ക്‌ കൂ‍ട്ടാവുകയാണ്‌ ഓൾ ഇന്ത്യ റേഡിയോ ലിസനേഴ്സ് വെൽഫെയർ അസോസിയേഷൻ. വിവിധ അങ്കണവാടികളിലും റേഡിയോ ഇല്ലാത്ത ശ്രോതാക്കൾക്കും സൗജന്യമായി 47 റേഡിയോകളാണ്‌ അസോസിയേഷൻ ഇതുവരെ വിതരണം ചെയ്‌തത്‌. ഇ‍ൗ ഓണത്തിന്‌ നാലുപേർക്കുകൂടി റേഡിയോ വാങ്ങി നൽകാനാണ്‌ തീരുമാനം.


കോവിഡ്‌ കാലത്ത്‌ 2020 മാർച്ച്‌ ഒന്നിനായിരുന്നു ഇ‍ൗ റേഡിയോ കൂട്ടായ്‌മ ര‍ൂപീകരിച്ചത്‌. ലോക റേഡിയോ ദിനമായ വെള്ളിയാഴ്‌ച അസോസിയേഷൻ അംഗങ്ങൾക്കായി പ്രത്യേക പ്രശ്നോത്തരിയും അസോസിയേഷൻ ഒരുക്കിയിട്ടുണ്ട്‌. വിവിധ ജില്ലകളിൽനിന്നുള്ള ഇരുനൂറോളം റേഡിയോ ശ്രോതാക്കൾ ഉൾപ്പെട്ട ‘ശ്രവ്യ മാധുര്യം’ എന്ന വാട്സാപ് ഗ്രൂപ്പിലാണ്‌ മത്സരം. വിജയികൾക്ക്‌ സമ്മാനങ്ങളും നൽകും.


കോവിഡ് കാലത്തും 21 ദിവസം നീണ്ടുനിന്ന പ്രശ്നോത്തരി നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ശ്രോതാക്കളുടെ ക്ഷേമത്തിന്റെ ഭാഗമായി സംഘടനയിലെ നാല്‌ നിർധനകുടുംബങ്ങൾക്ക്‌ സാമ്പത്തിക സഹായവും നൽകി.


മുളന്തുരുത്തി സ്വദേശി കെ കെ വേണുഗോപാലനാണ്‌ സംഘടനയുടെ സ്ഥാപകൻ. ഇപ്പോൾ സംഘടനയുടെ രക്ഷാധികാരിയാണ്‌ അദ്ദേഹം. ഹരികുമാർ കണിച്ചുകുളങ്ങര പ്രസിഡന്റും ഷാജി വേങ്ങൂർ സെക്രട്ടറിയുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home