ad
Deshabhimani

ലോകകപ്പ് ഫുട്ബോള്‍

കളിയാരവം കൊടിയേറ്റി
നാടും നഗരവും

World cup

ചെല്ലാനം ബസാർ മേഖലയിൽ അർജന്റീന ആരാധകർ സ്ഥാപിച്ച 
ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട്

avatar
ഷെഹിന്‍ഷാ

Published on Jun 03, 2026, 12:37 AM | 1 min read

കൊച്ചി

ഭൂഖണ്ഡങ്ങളെ അതിർത്തികളില്ലാത്ത ഒരൊറ്റ മൈതാനമാക്കി മാറ്റി ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്‌ പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം. ഇനി കാൽപ്പന്തുകളിയുടെ രാജാക്കന്മാര്‍ വാഴുന്ന ഹൈ-വോൾട്ടേജ് പൂരക്കാലം. ചേരിതിരിഞ്ഞുള്ള വാദപ്രതിവാദങ്ങളും തെരുവുകളിൽ ഇഷ്ട ടീമുകളുടെ ഫ്ലക്സുകളും കട്ടൗട്ടുകളും തോരണങ്ങളുമായി ജില്ലയും ലോകകപ്പ് വൈബിലാണ്‌.

പ്രവചനങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമപ്പുറം ലോകകിരീടത്തിൽ ആര് മുത്തമിടുമെന്ന ചോദ്യവുമായി ഫുട്ബോൾ പ്രേമികൾ ഉറക്കമില്ലാത്ത രാത്രികളിലേക്ക് കടക്കുകയാണ്.


ചായക്കടകൾമുതൽ സമൂഹമാധ്യമ ഗ്രൂപ്പുകൾവരെ സജീവ ചർച്ചയിലാണ്. കഴിഞ്ഞതവണത്തെ ട്രോളുകൾക്ക് മറുപടി നൽകാനും സ്വന്തം ടീമിന്റെ കരുത്ത് തെളിയിക്കാനുമുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് സ്റ്റോറികളിലെ ഫാൻസ് വാറുകളും വാട്സാപ് സ്റ്റാറ്റസുകളിലെ റോസ്റ്റിങ്ങുമായി ഡിജിറ്റൽ ലോകത്തിന് തീപിടിക്കുന്ന നാളുകള്‍. ബ്രസീലിന്റെ മഞ്ഞയും അർജന്റീനയുടെ നീലാകാശവും പോർച്ചുഗലിന്റെ ചുവപ്പുമണിഞ്ഞ് കവലകള്‍ ഇതിനോടകം ഉണര്‍ന്നു. ഫ്രാന്‍സ്, സ്പെയിന്‍, ഇംഗ്ലണ്ട്, ജര്‍മനി, നെതര്‍ലന്‍ഡ് ടീമുകള്‍ക്കും ആരാധകരേറെ.


ഇഷ്ട ടീമുകളുടെ ജെഴ്സി, കൊടി, കീ ചെയിന്‍, മൊബൈല്‍ ഫോണ്‍ കവറുകള്‍ തുടങ്ങിയവയുടെ കച്ചവടം കടകളില്‍ പൊടിപൊടിക്കുന്നു. പ്രിന്റിങ്, ഫ്ലെക്സ് ഡിസൈനിങ് മേഖലകളിലും വലിയ ഉണർവാണ്. തെരഞ്ഞെടുപ്പുകാലം കഴിഞ്ഞാൽ പ്രിന്റിങ് മേഖലയില്‍ ഏറ്റവും കൂടുതൽ ഓർഡറുകൾ ലഭിക്കുന്ന സീസണാണിത്. അഞ്ചുമുതൽ 100 അടിക്ക് മുകളിൽവരെയുള്ള കട്ടൗട്ടുകളാണ് തെരുവുകളിലെ പ്രധാന ആകർഷണം. സാധാരണ ഫ്ലെക്സുകൾക്ക് പുറമെ, കാറ്റിലും മഴയിലും കേടുപാടുകൾ വരാത്ത മൾട്ടിവുഡ്, ഫോം ബോർഡ്, ഇരുമ്പ് ഫ്രെയിമുകൾ എന്നിവ ഉപയോഗിച്ചുള്ള കട്ടൗട്ടുകൾക്കാണ് ഡിമാൻഡ് കൂടുതൽ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home