Deshabhimani

ലോക പഞ്ചഗുസ്‌തിയിൽ ഇരട്ടസ്വർണം: കെ എസ് വൈശാഖിന് അഭിനന്ദനം

World Arm Wrestling Championship

ലോക മാസ്റ്റേഴ്സ് പഞ്ചഗുസ്‌തി ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണമെഡൽ നേടിയ കോടനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ എസ് വൈശാഖിനെ 
റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അനുമോദിക്കുന്നു

വെബ് ഡെസ്ക്

Published on May 21, 2026, 12:54 AM | 1 min read

ആലുവ


ഗോവയിൽ നടന്ന മാസ്റ്റേഴ്സ് വേൾഡ് ആം റസ്‌ലിങ്‌ ചാമ്പ്യൻഷിപ് 60 കിലോയിൽ ഇടത് വലത് കൈകൾ മത്സരങ്ങളിൽ ഇരട്ട സ്വർണമെഡൽ നേടിയ കോടനാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ കെ എസ് വൈശാഖിനെ റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ അഭിനന്ദനപത്രം നൽകി അനുമോദിച്ചു.


പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി ബിജോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ഓൾ ഇന്ത്യാ പൊലീസ് മീറ്റിലും ദേശീയ മാസ്‌റ്റേഴ്സ് മീറ്റിലും ഇതേ ഇനത്തിൽ കെ എസ് വൈശാഖ് മെഡലുകൾ നേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home