വൈദ്യുതി കരാറിനെക്കുറിച്ച് ചോദ്യം, വാർത്താസമ്മേളനത്തിനിടെ കറന്റ് പോയി; ചിരിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ കറന്റ് പോയപ്പോൾ (ഇടത്), വൈദ്യുതി തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രിയുടെ മുഖഭാവം (വലത്)
തിരുവനന്തപും: മുഖ്യമന്ത്രി വി ഡി സതീശന്റെ വാർത്താസമ്മേളനത്തിനിടയിലും വൈദ്യുതി മുടങ്ങി. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന വൈദ്യുതി കരാറിനെക്കുറിച്ച് ചോദ്യം ഉയർന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഏതാനും നിമിഷത്തേക്ക് കറന്റ് പോയത്. കറന്റ് വന്നപ്പോൾ മാധ്യമങ്ങളെ നോക്കി ചിരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം സർക്കാരിന്റെ ആസൂത്രണ പാളിച്ചയിൽ ഇൗ മാസവും കേരളം ഇരുട്ടിലാകും. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് മാത്രമാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന ജിഎൻഎ കരാർ മുഖ്യമന്ത്രിയുടെ തീരുമാനമാണെന്ന് പറഞ്ഞ് മന്ത്രി കൈയൊഴിഞ്ഞു.
ജൂൺ 16ന് അപ്രഖ്യാപിത ലോഡ് ഷെഡിങ് നടപ്പാക്കിയാണ് സംസ്ഥാനത്തെ ഇരുട്ടിലാക്കുന്നതിന് തുടക്കമിട്ടത്. പിന്നീട് ജൂൺ 30വരെയും തുടർന്ന് വിവിധ മാസങ്ങളിലും ലോഡ്‌ഷെഡ്‌ഡിങ് തുടർന്നു. മികച്ച ആസൂത്രണത്തിലൂടെ എൽഡിഎഫ് സർക്കാർ 10 വർഷം അകറ്റിനിർത്തി ലോഡ്‌ഷെഡിങ്ങാണ് അഞ്ച് മാസത്തിനുള്ളിൽ സ്ഥിരം പ്രശ്‌നമായി മാറിയത്.








0 comments