ad
Deshabhimani

വനിതാ കൂട്ടായ്മയും പ്രഭാഷണവും സംഘടിപ്പിച്ചു

Women's group

എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ കൂട്ടായ്മയിൽ അഖിലേന്ത്യ കിസാൻസഭ കേന്ദ്രകമ്മിറ്റി അംഗം കെ തുളസി പ്രഭാഷണം നടത്തുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:05 AM | 1 min read

കൊച്ചി


ജനാധിപത്യം, ഫെഡറലിസം, നിയമനിർമാണ സഭകളിലെ വനിതാ സംവരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ വനിതാ കൂട്ടായ്മയും പ്രഭാഷണവും സംഘടിപ്പിച്ചു. അഖിലേന്ത്യ കിസാൻസഭ കേന്ദ്ര കമ്മിറ്റി അംഗം കെ തുളസി മുഖ്യപ്രഭാഷണം നടത്തി.


എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ ഡാൽമിയ തങ്കപ്പൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എഫ്എസ്ഇടിഒ ജില്ലാ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ കെ ജെ ഷൈൻ, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എ എൻ സിജിമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home