ad
Deshabhimani

വനിതാദിനം ആചരിച്ചു

Women's Day

ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ വനിതാ അഭിഭാഷക കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാചരണം 
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ബി സ്നേഹലത ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 08, 2026, 02:22 AM | 2 min read

കൊച്ചി


ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ വനിതാ അഭിഭാഷക കമ്മിറ്റി സംഘടിപ്പിച്ച വനിതാദിനാചരണം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം ബി സ്നേഹലത ഉദ്ഘാടനം ചെയ്തു. വനിതാ അഭിഭാഷക കമ്മിറ്റി ചെയർപേഴ്സൺ ബി ആര്‍ സിന്ധു അധ്യക്ഷയായി. നടി സരയു മോഹൻ മുഖ്യാതിഥിയായി. ചടങ്ങിൽ അവയവദാനത്തിന് സന്നദ്ധരായ അഭിഭാഷകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

എറണാകുളം പബ്ലിക് ലൈബ്രറി വനിതാവേദിയും ഇന്ത്യൻ ലോയേഴ്‌സ് യൂണിയൻ ജില്ലാ വനിതാ സബ് കമ്മിറ്റിയും ചേർന്ന് നടത്തിയ വനിതാദിനാചരണം അഡ്വ. എസ് നിർമലാദേവി ഉദ്ഘാടനം ചെയ്തു. കോർപറേഷൻ കൗൺസിലർ എലിസബത്ത് അധ്യക്ഷയായി. വിവിധ കലാപരിപാടികളും അരങ്ങേറി. എറണാകുളം ലൂർദ് ആശുപത്രിയിൽ നടന്ന വനിതാദിനാചരണം "കരീനോ 26' ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു.


സ്റ്റാഫ് അംഗങ്ങൾക്കായി സെൽഫ് കെയർ, സെൽഫ് എസ്റ്റീം, സെൽഫ് ലൗ എന്നീ വിഷയങ്ങളെ ആസ്പദമാക്കി സൗഹൃദ ചർച്ചയും സംഘടിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ കേരള, ജില്ലാ വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ വനിതാദിനാചരണം ഫെഡറേഷൻ ഓഫ് എസ്ബിഐ പെൻഷനേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ജോസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. ബീന കെ രവി അധ്യക്ഷയായി.


വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ വനിതാ കമ്മിറ്റി വനിതാദിനത്തോട് അനുബന്ധിച്ച് ‘സമത്വത്തിന്റെ സൂര്യോദയം' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം വിനീത വിജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ കൺവീനർ കെ എസ് ഷീബ അധ്യക്ഷയായി.


ജോയിന്റ് കൺവീനർ സി രേഖ, സംസ്ഥാന കമ്മിറ്റി അംഗം പി എസ് രമ്യ, ജില്ലാ പ്രസിഡന്റ് കെ എസ് പ്രമോദ്, ജില്ലാ വൈസ് പ്രസിഡന്റ് എം എസ് കവിത എന്നിവര്‍ സംസാരിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെയും വൈഎംസിഎ പാലാരിവട്ടം ബ്രാഞ്ചിന്റെയും നേതൃത്വത്തിൽ നടത്തിയ ‘പെൺമ 2026' വനിതാദിനാഘോഷം പാലാരിവട്ടം വൈഎംസിഎ ഹാളിൽ നടി ഊർമിള ഉണ്ണി ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കായി സ്വയംരക്ഷാ പരിശീലനവും യോഗ പരിശീലനവും നടത്തി. ​




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home