ad
Deshabhimani

വനിതാദിനം ആഘോഷിച്ചു

Women's Day

അന്താരാഷ്ട്ര വനിതാദിനം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 02:56 AM | 2 min read

കൊച്ചി


വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ കൊച്ചി ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഐസിഎസ്ഐ കൊച്ചി ചാപ്റ്ററില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ അഡ്വ. ഒ എം ശാലിന മുഖ്യാതിഥിയായി. പോഷ് നിയമത്തെക്കുറിച്ച്‌ ശിൽപ്പശാലയും സംഘടിപ്പിച്ചു.


ടൂർ ഓപ്പറേറ്റർ സംഘടനയായ ഒസാക്ക സംഘടിപ്പിച്ച ആഘോഷം അന്താരാഷ്ട്ര വെയ്റ്റ്‌ലിഫ്റ്റിങ്‌ ചാമ്പ്യന്‍ ലിബാസ് ബാവ ഉദ്ഘാടനം ചെയ്തു. ഒസാക്ക ചെയര്‍മാന്‍ പി ബി ബോസ് മുഖ്യാതിഥിയായി.

വനിതാദിനാഘോഷത്തിന്റെ ഭാഗമായി ഭാരതമാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക്, ജെസിഐ ഇടപ്പള്ളിയുടെ സഹകരണത്തോടെ ‘അക്ഷരശക്തി’ സ്ത്രീസാക്ഷരതാ പദ്ധതി ആരംഭിച്ചു. തൃക്കാക്കര ക‍ൗൺസിലർ റസിയ നൗഷാദ് ഉദ്ഘാടനം ചെയ്തു.


കെസിവൈഎം വരാപ്പുഴ അതിരൂപത എറണാകുളം ജനറൽ ആശുപത്രിസൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ വനിതാ ജീവനക്കാരോടൊപ്പം വനിതാ ദിനം ആഘോഷിച്ചു. നഴ്‌സിങ്‌ സൂപ്രണ്ട് ഇൻചാർജ് ഒ എ സോന ഉദ്ഘാടനം ചെയ്തു. കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷനായി.


​എളമക്കര യുവകലാ തരംഗിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ‘സ്ത്രീക്ക് മനുഷ്യനിലേക്കുള്ള ദൂരം’ വിഷയത്തിൽ ഡോ. പി അനിത മുഖ്യപ്രഭാഷണം നടത്തി. വനിതാവേദി പ്രസിഡന്റ് ശ്രീദേവി ബോബൻ അധ്യക്ഷയായി. വനിതാദിനപ്രതിജ്ഞ ഗ്രന്ഥശാല പ്രസിഡന്റ് വിജി മോഹൻ ചൊല്ലിക്കൊടുത്തു. ബിജു ബാബു, സി പി സരിത, ടി ബി നിഷ എന്നിവർ സംസാരിച്ചു.


വിവിധ കലാപരിപാടികളും നടന്നു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എറണാകുളം സെൻട്രൽ, എറണാകുളം ബ്ലോക്ക്‌ കമ്മിറ്റികൾ ചേർന്ന് സംഘടിപ്പിച്ച വനിതാദിനാഘോഷം അഡ്വ. മായ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഐ എക്സ് മിന്നറ്റ് അധ്യക്ഷയായി. കെ എസ് മാധുരീദേവി, ടി മായാദേവി, എസ് നിർമലാദേവി, പി എൻ ശാന്താമണി, ബേബി വനജ എന്നിവർ സംസാരിച്ചു. ചേരാനല്ലൂർ പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല സംഘടിപ്പിച്ച വനിതാദിനാഘോഷത്തിൽ ‘സ്ത്രീക്ക് മനുഷ്യനിലേക്കുള്ള ദൂരം’ വിഷയത്തിൽ ഡോ. പി അനിത മുഖ്യപ്രഭാഷണം നടത്തി. എം ബി ലതിക അധ്യക്ഷയായി.


ലോക വനിതാദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ്‌ക്ലബ്ബും കേരള ഷിപ്പിങ്‌ ആൻഡ്‌ ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) ചേർന്ന് വനിതാ മാധ്യമപ്രവർത്തകർക്കായി കടൽയാത്ര നടത്തി. കെഎസ്ഐഎൻസിയുടെ സാഗരറാണി ക്രൂയിസിൽ ഒരുക്കിയ യാത്ര എംഡി ആർ ഗിരിജ യാത്ര ഫ്ലാഗ്‌ ഓഫ് ചെയ്തു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ്‌ എൻ കെ സ്മിത അധ്യക്ഷയായി.

കാക്കനാട്


ആലിൻചുവട് ജനകീയ വായനശാലയും മാധവൻ മാസ്റ്റർ സാംസ്കാരികവേദിയും ചേർന്ന് വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡോ.ദയാ പാസ്‌കൽ ഉദ്ഘാടനം ചെയ്തു. ജനകീയ വായനശാല വനിതാവേദി സെക്രട്ടറി എം എച്ച് പ്യാരി അധ്യക്ഷയായി. "മാനസികസമ്മർദങ്ങളും പരിഹാരമാർഗങ്ങളും' വിഷയത്തിൽ പ്രഭാഷണം നടന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകളെ കൗൺസിലർ അംബികാ സുദർശൻ ആദരിച്ചു.

തൃക്കാക്കര ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സംഘടിപ്പിച്ച വനിതാദിനാഘോഷം തൃക്കാക്കര അസിസ്റ്റന്റ്‌ പൊലീസ് കമീഷണർ ആർ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. എഎസ്ഐ വി കെ ബിന്ദു അധ്യക്ഷയായി. വേമ്പനാട്ട് കായൽ സാഹസികമായി നീന്തിക്കടന്ന സാൻവിക നിതിൻ, ജുമാന ഹസിൻ, കെ എം അമാന താഹ എന്നീ വിദ്യാർഥിനികളെയും മുതിർന്ന വനിതാ സേനാംഗം വി കെ ബിന്ദുവിനെയും ആദരിച്ചു. സ്‌ത്രീശാക്തീകരണം എന്ന വിഷയത്തിൽ തൃപ്പൂണിത്തുറ വനിതാസെൽ ഉദ്യോഗസ്ഥ കെ ആർ രമ്യ ബോധവൽക്കരണ ക്ലാസെടുത്തു.


മട്ടാഞ്ചേരി

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, തൊഴിലുറപ്പുതൊഴിലാളി യൂണിയൻ എന്നിവയുടെ നേതൃത്വത്തിൽ തോപ്പുംപടിയിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം റെഡീന ആന്റണി അധ്യക്ഷയായി. ബിന്ദു ജോണി, പി എസ് രാജം, ഫൗസിയ റഹിം, രേഷ്മ രമേശ് എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home