ad
Deshabhimani

ഇന്ന് 
അന്താരാഷ്ട്ര 
വനിതാ ദിനം

അമേരിക്കൻ ഷൂട്ടിങ്‌ റേഞ്ചിലെ 
വിസ്‌മയതാരമായി സിന്ധു ഉസ്സനാർ

Women's Day

സിന്ധു ഉസ്സനാർ

avatar
സ്വന്തം ലേഖകൻ

Published on Mar 08, 2026, 02:35 AM | 1 min read

കൊച്ചി


അമേരിക്കയിലെ ഷൂട്ടിങ്‌ റേഞ്ചുകളിൽ ഇപ്പോൾ വിസ്‌മയതാരമാണ്‌ കൊച്ചി വെണ്ണല സ്വദേശിനി സിന്ധു ഉസ്സനാർ. ഇന്റർനാഷണൽ പ്രാക്ടിക്കൽ ഷൂട്ടേഴ്സ് കോൺഫെഡറേഷൻ (ഐപിഎസ്‌സി) കഴിഞ്ഞവർഷം ഫ്‌ളോറിഡയിൽ സംഘടിപ്പിച്ച ‘യുഎസ്എ എക്സ്ട്രീം ഓപ്പൺ ഗ്ലോബൽ എക്സ്ട്രീം' ടൂർണമെന്റിൽ അമേരിക്കയെ പ്രതിനിധാനംചെയ്‌ത്‌ മത്സരിച്ചതോടെയാണ് സിന്ധു ശ്രദ്ധ നേടിയത്‌. ടൂർണമെന്റിൽ പങ്കെടുക്കുന്ന ആദ്യ മലയാളിയെന്ന ബഹുമതിയും നേടി.


ഏറെ വെല്ലുവിളികൾ നിറഞ്ഞ ‘പ്രാക്ടിക്കൽ ഷൂട്ടിങ്’ മത്സരത്തിലാണ്‌ പരിചയസന്പന്നരെപ്പോലും അന്പരിപ്പിച്ച്‌ 27–ാംസ്ഥാനം നേടിയത്‌. മൂന്ന് വർഷംമുന്പ്‌ അമേരിക്കയിലെത്തിയ സിന്ധുവിന് അമേരിക്കൻ പൗരത്വം ഇല്ലാത്തതിനാൽ തോക്ക് വാങ്ങാൻ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത് മറികടക്കാൻ വേട്ടയ്‌ക്കുള്ള ലൈസൻസ് എടുത്ത് പരിശീലനവും ആരംഭിച്ചു.


ബിസിനസുകാരനും മികച്ച ഷൂട്ടറുമായ അച്ഛൻ ഉസ്സനാരാണ്‌ ഷൂട്ടിങ്ങിലെ വഴികാട്ടി. സാഫ് ഗെയിംസിലെ സ്വർണമെഡൽ നേട്ടം, ആറ് ദേശീയ റെക്കോഡുകൾ, നാഷണൽ ഗെയിംസിൽ എട്ട് സ്വർണം ഉൾപ്പെടെയുള്ള 18 മെഡലുകൾ എന്നിവ ലഭിച്ച നേട്ടങ്ങളിൽ ചിലതാണ്. വിവിധ ഷൂട്ടിങ് മത്സരങ്ങളിലെ മുഖ്യ വിധികർത്താവുകൂടിയാണ് സിന്ധു.


ഒളിമ്പിക്സ് ഉൾപ്പെടെയുള്ള കായികമേളകളിൽ വിധികർത്താവ് ആകാനുള്ള യോഗ്യതയും നേടി. പരേതയായ ഡോ. ജമീല ഉസ്സനാരാണ് അമ്മ. ചലച്ചിത്രസംവിധായകൻകൂടിയായ നിഷാന്ത് സാറ്റുവാണ് ഭർത്താവ്. നേട്ടങ്ങളിൽ കുടുംബത്തിന്റെ പിന്തുണയും പ്രചോദനമായെന്ന്‌ ഡെൻവറിൽ എൽടിഐ മൈന്റ്‌ ട്രീ സോഫ്റ്റ്‌വെയർ കമ്പനിയിൽ ജാവ ആർകിടെക്‌ടായ സിന്ധു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home