ad
Deshabhimani

സാർവദേശീയ വനിതാദിനം ആചരിച്ചു

ആത്മവിശ്വാസത്തിന്റെ പെൺചുവടുകളുമായി ‘നിർഭയ നിശ'

Women's Day

"നിർഭയ നിശ' പദ്ധതിയുടെ ഭാഗമായി മറൈൻഡ്രൈവ് വാക് വേയിൽ 
"രാത്രി നടത്തം' 
സിറ്റി പൊലീസ്‌ 
കമീഷണർ 
കാളിരാജ് മഹേഷ്‌കുമാർ 
ഫ്ലാഗ് ഓഫ് ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 03:02 AM | 2 min read

കൊച്ചി


ഭയത്തിന്റെ നിഴലുകളില്ലാതെ, സ്വതന്ത്രമായി ചുവടുവയ്‌ക്കാൻ സ്ത്രീകളെ പ്രചോദിപ്പിച്ച്‌ കേരള പൊലീസ്‌. സ്ത്രീകളുടെ രാത്രിസുരക്ഷ ഉറപ്പാക്കാൻ കേരള പൊലീസ് ആവിഷ്‌കരിച്ച ‘നിർഭയ നിശ' പദ്ധതിയുടെ ഭാഗമായി അന്താരാഷ്‌ട്ര വനിതാദിനത്തോടനുബന്ധിച്ച്‌ ‘രാത്രിനടത്തം’ സംഘടിപ്പിച്ചു.


‘നിർഭയരായ സ്ത്രീകൾ, സുരക്ഷിത രാത്രികൾ’ സന്ദേശത്തിൽ എറണാകുളം ബോട്ടുജെട്ടിയിൽനിന്ന് മറൈൻഡ്രൈവ്‌ മഴവിൽപ്പാലത്തിലേക്ക്‌ നടത്തിയ രാത്രിനടത്തം സിറ്റി പൊലീസ്‌ കമീഷണർ കാളിരാജ് മഹേഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്‌തു. സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ നഗരം ഉറപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ അദ്ദേഹം പറഞ്ഞു. അസി. കലക്ടർ പാർവതി ഗോപകുമാർ, ഡെപ്യൂട്ടി കമീഷണർ അശ്വതി ജിജി എന്നിവർ നേതൃത്വം നൽകി. വിവിധ മേഖലകളിലുള്ള അഞ്ഞൂറോളം വനിതകൾ രാത്രിനടത്തത്തിൽ പങ്കുചേർന്നു.


സേനയുടെ എമര്‍ജന്‍സി റെസ്‌പോൺസ് ആന്‍ഡ് സപ്പോര്‍ട്ട് സിസ്റ്റം (ഇആര്‍എസ്എസ്), പോല്‍ -ആപ്പിലെ എസ്ഒഎസ് ബട്ടണ്‍, 112 ഹെല്‍പ്പ് ലൈന്‍, ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍, ഹൈവേ പട്രോള്‍, പിങ്ക് പട്രോള്‍ വാഹനങ്ങള്‍ എന്നിങ്ങനെ വിവിധ സംവിധാനങ്ങളെ ഏകോപിച്ച്‌ നടപ്പാക്കിവരുന്ന ‘നിർഭയ നിശ' പദ്ധതിയുടെ പ്രചാരണവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു.


കൊച്ചി


റിപ്പബ്ലിക്കിനെ വീണ്ടെടുക്കുക, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ലിംഗവിവേചനത്തെ ചെറുക്കുക,തുല്യതയ്‌ക്കായി പോരാടുക, ജീവനോപാധികൾക്കുമേലുള്ള കടന്നാക്രമണം പ്രതിരോധിക്കുക, ബദലിനായി പൊരുതുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി സിഐടിയു, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, കർഷകസംഘം, കെഎസ്‌കെടിയു, തൊഴിലുറപ്പുതൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സാർവദേശീയ വനിതാദിനാചരണം ആചരിച്ചു. എറണാകുളം മണ്ഡലത്തിൽ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനി ഉദ്ഘാടനം ചെയ്തു.


സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം നിഷ കെ ജയൻ അധ്യക്ഷയായി. ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ബീന മഹേഷ്, സിഐടിയു അഖിലേന്ത്യ കൗൺസിൽ അംഗം വിനീത വിജയൻ, എസ്എഫ്ഐ ഏരിയ ജോയിന്റ്‌ സെക്രട്ടറി ഇ വി അശ്വതി, ടെസി ജേക്കബ്, മായാദേവി, എലിസബത്ത് ഇടിക്കുള എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിൽ ബീന ബാബുരാജും അങ്കമാലിയിൽ കെ തുളസിയും ആലുവയിൽ പി എസ് ഷൈലയും കുന്നത്തുനാട് എൻ സി ഉഷാകുമാരിയും കോതമംഗലത്ത്‌ എ പി ലൗലിയും ഉദ്‌ഘാടനംചെയ്‌തു.


കൊച്ചിയിൽ ദീപ രാജൻ, വൈപ്പിനിൽ അജ്മിലാ ഷാൻ, പറവൂരിൽ കെ എസ് സേതുപാർവതി, കളമശേരിയിൽ മീനു സുകുമാരൻ, പിറവത്ത്‌ സബിത കരീം എന്നിവർ ഉദ്‌ഘാടനം ചെയ്‌തു. കുന്നത്തുനാട്‌ - ഷിജി ശിവജി, കോതമംഗലത്ത്‌ -നിർമല മോഹനൻ, വൈപ്പിനിൽ -സുബോധ ഷാജി, മൂവാറ്റുപുഴയിൽ -സുജാത സതീശൻ, പിറവത്ത്‌ -ഷീമോൾ പ്രകാശ്, കളമശേരിയിൽ എ പി ലൗലി, അങ്കമാലിയിൽ -പി ബി സന്ധ്യ, ആലുവയിൽ -റംല അലിയാർ, പറവൂരിൽ -ലീന വിശ്വം, കൊച്ചിയിൽ -റെഡിന ആന്റണി, തൃപ്പൂണിത്തുറയിൽ -അജിത സലിം എന്നിവർ അധ്യക്ഷരായി.തൃക്കാക്കരയിലും പെരുന്പാവൂരിലും വരുംദിവസങ്ങളിൽ ആഘോഷം സംഘടിപ്പിക്കും.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home