ad
Deshabhimani

 വനിതാദിനം

"പിങ്ക് റിബൺ ഡ്രൈവ്' സംഘടിപ്പിച്ചു

Women's Day

വിമൻസ് ഡെന്റൽ കൗൺസിൽ ഇടപ്പള്ളി ഫ്യൂച്ചറേസ് ആശുപത്രിയിൽ സംഘടിപ്പിച്ച ‘പിങ്ക് റിബൺ ഡ്രൈവ്'

വെബ് ഡെസ്ക്

Published on Mar 10, 2026, 01:03 AM | 1 min read

കളമശേരി


അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിമൻസ് ഡെന്റൽ കൗൺസിൽ കേരള സ്റ്റേറ്റ് ബ്രാഞ്ച് ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണവും സ്ക്രീനിങ് ക്യാമ്പും "പിങ്ക് റിബൺ ഡ്രൈവ്' സംഘടിപ്പിച്ചു.


ഇടപ്പള്ളിയിലെ ഫ്യൂച്ചറേസ് ആശുപത്രിയിൽ നടന്ന പരിപാടിയിൽ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലെ ഗൈനക്കോളജി ആൻഡ് ഒബ്‌സ്ട്രെട്രിക്‌സ് വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. ഷീല സദാശിവൻ, വിപിഎസ് ലേക്‌ഷോർ ആശുപത്രിയിലെ ഗൈനക്കോളജിക് ഓങ്കോളജിസ്റ്റും റോബോട്ടിക് സർജനുമായ ഡോ. എസ് അനുപമ എന്നിവർ നേതൃത്വം നൽകി.


പരിപാടിയിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐഡിഎ) കൊച്ചി ബ്രാഞ്ച് പ്രസിഡന്റ് ഡോ. മീര ഗോപാലകൃഷ്ണൻ, ഡബ്ല്യുഡിസി പ്രതിനിധി ഡോ. പാർവതി അജയ്, ഡോ. ബിനില സുരേന്ദ്രബാബു, ഡോ. വിദ്യ പരമേശ്വരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home