ad
Deshabhimani

ഡബ്ല്യുഎംസിഎൽ ലോഗോ പ്രകാശിപ്പിച്ചു

WMCL logo unveiled

വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 02:25 AM | 1 min read

കൊച്ചി


ലോകമെമ്പാടുമുള്ള മലയാളികൾക്കായി ടി- 20 മാതൃകയിൽ സംഘടിപ്പിക്കുന്ന വേൾഡ് മലയാളി ക്രിക്കറ്റ് ലീഗിന്റെ (ഡബ്ല്യുഎംസിഎൽ) പ്രഖ്യാപനവും ലോഗോ പ്രകാശിപ്പിക്കലും ഹോട്ടൽ ലേ മെറിഡിയനിൽ നടന്നു.


റീമാക്സ് സാം സിഇഒ ഫൈസൽ കോൺട്രാക്ടർ, വാംഷി ഉദയ്, ഡബ്ല്യുഎംസിഎൽ ഡയറക്ടർമാരായ അരുൺ എസ് ചന്ദ്രൻ, കെ ജി ബിജു, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് സിഇഒ കെ എസ് വിനോദ് എന്നിവർ ചേർന്ന്‌ ലോഗോ പ്രകാശിപ്പിച്ചു. മിസ് യൂണിവേഴ്സ് ഇന്ത്യ 2025 വാംഷി ഉദയ് മുഖ്യാതിഥിയായി. റീമാക്സ് സാം, ഗോൾഡൻ വിൻഡ് ഗ്രൂപ്പ് എന്നിവ ചേർന്ന്‌ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര റിയൽ എസ്റ്റേറ്റ് എക്സ്പോയുടെ പ്രഖ്യാപനവും നടന്നു. ​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home