ad
Deshabhimani

പൊതുമേഖലാ ബാങ്കുകളുടെ 
ലയന നീക്കം ഉപേക്ഷിക്കണം: ബെഫി

BEFI

പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബെഫി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 03:05 AM | 1 min read

കൊച്ചി


പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കം ഉപേക്ഷിക്കണമെന്നും ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. എംജി റോഡിലെ യൂണിയൻ ബാങ്കിനുമുന്നില്‍ നടന്ന ധര്‍ണ ബെഫി ദേശീയ പ്രസിഡന്റ് എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുശീൽ കുമാർ അധ്യക്ഷനായി.


സംസ്ഥാന ട്രഷറർ എസ് അനിൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി വിമൽ, കെ എസ് ബിന്ദു, എകെബിആര്‍ഫ് ജില്ലാ സെക്രട്ടറി ഇ കെ ഗോകുലൻ എന്നിവർ സംസാരിച്ചു. പൊതുമേഖലാ ബാങ്കുകളുടെ ലയനം വഴി മേഖലയുടെ പൊതുസ്വഭാവം ദുർബലപ്പെടുത്തുകയും സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന നീക്കങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് പ്രതിഷേധയോഗത്തിൽ ആവശ്യപ്പെട്ടു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home