ad
Deshabhimani

സിപിഐ എം പ്രതിഷേധ കൂട്ടായ്മ നടത്തി ഇടത്തോട് റോഡ് നിർമാണം ഉടൻ ആരംഭിക്കണം

നീലേശ്വരത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനുള്ള യുഡിഎഫ്‌ നീക്കത്തിനെതിരെ സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി കോൺവന്റ് ജങ്‌ഷനിൽ 
നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 01, 2026, 03:00 AM | 1 min read

നീലേശ്വരം നീലേശ്വരം നഗരസഭയിലെ സുപ്രധാന വികസന പദ്ധതികൾ അട്ടിമറിക്കാനുള്ള യുഡിഎഫ് നീക്കത്തിനെതിരെയും -ഇടത്തോട് റോഡിന്റെ പണിപൂർത്തികരിക്കുന്നതിന് എൽഡിഎഫ് സർക്കാർ ടെണ്ടർ നടപടി പൂർത്തീകരിച്ചിട്ടും, ടെണ്ടർ തുറക്കേണ്ടതില്ലെന്ന സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ചും സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി കോൺവെന്റ് ജങ്ഷനിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. സംസ്ഥാനകമ്മറ്റിയംഗം കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനംചെയ്തു. നീലേശ്വരം - ഇടത്തോട് റോഡ് വിവാദങ്ങൾ അല്ല റോഡ് നിർമാണം ആരംഭിക്കാനുള്ള യോജിച്ച പ്രവർത്തനമാണ് ആവശ്യം. നീലേശ്വരം മുതൽ വളളിക്കുന്ന് ആശുപത്രി വരെ വീതി കൂട്ടുന്നതിന് അനുവദിച്ച പന്ത്രണ്ട് കോടി രൂപ സ്ഥലമുടമകൾക്ക് നൽകി കഴിഞ്ഞു നീലേശ്വരം മുതൽ മൂപ്പിൽ വരെയുള്ള റീച്ചിന് 28 കോടി രൂപ ടെണ്ടർ നടപടികൾ പൂർത്തിയാക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ഒത്തൊരുമിച്ചു ഇടപെട്ട് റോഡ് നിർമാണം ആരംഭിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനാണ് മുൻഗണന കൊടുക്കേണ്ടത്. നീലേശ്വരം രാജാ റോഡ് വിഷയത്തിൽ സ്ഥലമെടുപ്പിനും റോഡ് നിർമാണത്തിനും ആവശ്യമായ മുഴുവൻ തുകയും അനുവദിക്കപ്പെട്ട സാഹചര്യത്തിൽ ഈ പ്രവൃത്തി ടെണ്ടർചെയ്യാൻ നടപടി സ്വീകരിക്കുണമെന്നും കെ പി സതീഷ് ചന്ദ്രൻ പറഞ്ഞു. മുൻസിപ്പൽ ചെയർമാൻ പി പി മുഹമ്മദ് റാഫി അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വി കെ രാജൻ, പാറക്കോൽ രാജൻ, വി പ്രകാശൻ, ടി വി ശാന്ത എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രാജൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home