ad
Deshabhimani

അയ്യമ്പുഴയിൽ കാട്ടാനക്കൂട്ടം 
അങ്കണവാടി തകർത്തു

wild elephant
വെബ് ഡെസ്ക്

Published on Jul 24, 2026, 01:31 AM | 1 min read

കാലടി


അയ്യമ്പുഴ പഞ്ചായത്തിലെ 17–ാംബ്ലോക്കിൽ വെറ്റിലപ്പാറയിൽ കാട്ടാന ആക്രമണം. ബ്ലോക്കിലെ അങ്കണവാടി കെട്ടിടത്തിലെ സോളാർലൈറ്റുകൾ ആനക്കൂട്ടം തകർത്തു.


അങ്കണവാടി കെട്ടിടത്തിന് മുകളിലേക്ക് എണ്ണപ്പനകളും മറിച്ചിട്ടതോടെ കെട്ടിടം ഭാഗികമായി തകർന്നു. ബുധൻ വൈകിട്ടാണ് ആനയുടെ ആക്രമണം. ആനഭീഷണിമൂലം മലയോരപഞ്ചായത്തുകളായ മലയാറ്റൂരും അയ്യമ്പുഴയിലും സാധാരണ ജനജീവിതം ദുരിതത്തിലാണ്. ജോലിക്ക് പോകാൻ മുതിർന്നവർക്കും കുട്ടികൾക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല.


ജൂൺ ആദ്യവാരം അതിരപ്പിള്ളി പഞ്ചായത്തിൽ തമ്പടിച്ചിരുന്ന കാട്ടാനകളെ വനപാലകർ അയ്യമ്പുഴ പഞ്ചായത്തിലേക്ക് തുരത്തിയത് പ്രശനങ്ങൾ കൂടുതൽ വഷളാക്കി. കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home