പുന്നേക്കാട്ട് കാട്ടാനകളെ തുരത്തി

പുന്നേക്കാട് ജനവാസമേഖലയിലെ കാട്ടാനകളെ തുരത്തുന്നു
കോതമംഗലം
കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് ജനവാസമേഖലയിൽ ഒരാഴ്ചയായി തമ്പടിച്ചിരുന്ന നാല് കാട്ടാനകളെ ഉൾവനത്തിലേക്ക് തുരത്തി. കഴിഞ്ഞ രാത്രികളിൽ പുന്നേക്കാട് മേഖലയിൽ ആളുകളുടെ ഉറക്കംകെടുത്തിയ നാല് ആനകളെയാണ് പുഴ കടത്തി ഉൾവനത്തിലേക്ക് തുരത്തിയത്.
രാവിലെ തുടങ്ങിയ യജ്ഞം വൈകിട്ടോടെയാണ് പൂർത്തിയാക്കിയത്. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സഞ്ജീവ് കുമാറിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, വനപാലകർ, നാട്ടുകാർ തുടങ്ങിയവർ തുരത്തൽ യജ്ഞത്തിൽ പങ്കെടുത്തു.











0 comments