ആർആർടി വാഹനത്തിനുനേരെ പാഞ്ഞടുത്ത് കാട്ടാന

ഏഴാറ്റുമുഖത്ത് ആർആർടി വാഹനത്തിനുനേരെ പാഞ്ഞടുക്കുന്ന കാട്ടാന
അങ്കമാലി
തുരത്താനെത്തിയ ദ്രുത പ്രതികരണസേന (ആർആർടി)ക്കുനേരെ പാഞ്ഞടുത്ത് കാട്ടാന. ഏഴാറ്റുമുഖം -അതിരപ്പിള്ളി പ്ലാന്റേഷൻ റോഡിൽ ചൊവ്വ രാവിലെയാണ് സംഭവം. വഴിയരികിൽ നിന്ന ആനയെ മാർഗതടസ്സം സൃഷ്ടിച്ച് വിനോദസഞ്ചാരികൾ പ്രകോപിപ്പിക്കുകയായിരുന്നുവെന്ന് വനപാലകർ പറഞ്ഞു.
ആന വഴിയിലറങ്ങിയതറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. സഞ്ചാരികളെ സുരക്ഷിതമായി മാറ്റുന്നതിനിടെ പ്രകോപിതനായ ആന ആർആർടി വാഹനത്തിനുനേരെ തിരിയുകയായിരുന്നു.
ബീറ്റ് ഫോറസ്റ്റ് ഓഫീസർ വികാസ്, ആർആർടി വാച്ചർ സുധീർ എന്നിവരുടെ സന്ദർഭോചിതമായ ഇടപെടൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഇല്ലാതാക്കി.









0 comments