കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിച്ചു

അയ്യമ്പുഴയിൽ കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങൾ സിപിഐ എം നേതാക്കൾ സന്ദർശിക്കുന്നു
കാലടി
അയ്യമ്പുഴയിൽ കാട്ടാനയിറങ്ങി നശിപ്പിച്ച കൃഷിയിടങ്ങൾ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. അയ്യന്പുഴ പഞ്ചായത്തിലെ 14-–ാം വാർഡ് മഴുവഞ്ചേരി സിന്റോയുടെ വാഴ, തെങ്ങ്, ജാതി കൃഷിയാണ് കഴിഞ്ഞദിവസം കാട്ടാന നശിപ്പിച്ചത്.
വനപാലകർ അതിരപ്പിള്ളിയിൽനിന്ന് ആനകളെ അയ്യമ്പുഴ ഭാഗത്തേക്ക് തുരത്തിയതിൽ പ്രതിഷേധിച്ചു. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റജീഷ്, അയ്യമ്പുഴ ലോക്കൽ സെക്രട്ടറി പി സി പൗലോസ്, പി യു ജോമോൻ, കെ എസ് മൈക്കിൾ, റെജി വർഗീസ് തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.











0 comments