ad
Deshabhimani

ക്ഷേമപെൻഷൻ വിതരണം: 
സർക്കാർ തീരുമാനം 
പിൻവലിക്കണം

pension

ക്ഷേമപെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽനിന്ന്‌ മാറ്റിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് 
സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മിനിസിവിൽ സ്റ്റേഷനുമുന്നിൽ നടത്തിയ 
പ്രതിഷേധം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 13, 2026, 01:34 AM | 1 min read

അങ്കമാലി


സഹകരണ ബാങ്കുകൾമുഖേന കൃത്യമായി ക്ഷേമപെൻഷൻ എത്തിച്ചുകൊണ്ടിരുന്ന സംവിധാനം ഒഴിവാക്കിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ അങ്കമാലി മിനിസിവിൽ സ്റ്റേഷനുമുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. മേഖലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു.


പ്രസിഡന്റ് എം വി മോഹനൻ അധ്യക്ഷനായി. കർഷകസംഘം അങ്കമാലി ഏരിയ സെക്രട്ടറി പി അശോകൻ, സിപിഐ എം ലോക്കൽ സെക്രട്ടറി സജി വർഗീസ്, ജി തുളസീധരൻ, എം കെ കുഞ്ചു, എം ജി ഗോപിനാഥ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home